സൂക്ഷിക്കുക, വാതുവെപ്പുകാർ ഒാൺലൈനിലുണ്ട്; വീട്ടിലിരിക്കുന്ന താരങ്ങൾക്ക് െഎ.സി.സിയുടെ മുന്നറിയിപ്പ്
text_fieldsലണ്ടൻ: കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്ത് കായിക ഇനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ക്രിക്കറ്റി െൻറ കാര്യവും വ്യത്യസ്തമല്ല. െഎ.പി.എൽ അടക്കമുള്ള ടൂർണമെൻറുകൾ നടക്കുന്ന കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇൗ സാഹചര്യത്തിൽ െഎ.സി.സി താരങ്ങൾക്ക് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കു കയാണ്.
ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന താരങ്ങൾ വാതുവെപ്പുകാർ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് െഎ.സി.സി ആൻറി കറപ്ഷൻ തലവനായ അലക്സ് മാർഷലിെൻറ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മുതൽ ഒരു അന്താരാഷ്ട്ര മത്സരങ്ങളും നടക്കുന്നില്ല. എന്നാണ് ഇനിയൊരു ക്രിക്കറ്റ് മത്സരം നടക്കുക എന്ന കാര്യവും പറയാനായിട്ടില്ല. എന്നാൽ, ഇൗ സാഹചര്യത്തിൽ വാതുവെപ്പിനും ഒത്തുകളിക്കുമായി താരങ്ങളെ ചില ക്രിമിനലുകൾ സമീപിക്കില്ല എന്ന് കരുതാനാവില്ല. ക്രിക്കറ്റ് കളിയുടെ സ്വഭാവം അനുസരിച്ച് മത്സരത്തിെൻറ ഫലത്തിൽ മാത്രമല്ല, കളിക്കിടെ നടക്കുന്ന ഒാരോ സംഭവങ്ങളിലും വാതുവെപ്പ് നടത്താം -അലക്സ് മാർഷൽ ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയനോട് പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടർന്ന് താരങ്ങൾക്ക് നൽകിവരുന്ന പ്രതിഫലം ഗണ്യമായി കുറച്ച സംഭവത്തെ പറ്റി െഎ.സി.സി ബോധവാൻമാരാണ്. ഇൗ സാഹചര്യത്തിൽ പ്രതിഫലം കുറഞ്ഞ താരങ്ങൾ ഇത്തരം ഒത്തുകളിക്കാരുടെ പ്രലോഭനങ്ങൾക്ക് എളുപ്പം ഇരയാകും. താരങ്ങൾ ഇപ്പോൾ പതിവിലും കൂടുതൽ സമയം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത് വാതുവെപ്പുകാർ മുതലെടുത്ത് പരിചയം സ്ഥാപിക്കും. അതിലൂടെ ഭാവിയിൽ താരങ്ങളെ ചൂഷണം ചെയ്ത് അവരുടെ കാര്യങ്ങൾ നേടിയെടുക്കുമെന്നും അലക്സ് മാർഷൽ പറഞ്ഞു.
അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങൾ ഇപ്പോൾ നടക്കുന്നില്ലെങ്കിലും ക്രിക്കറ്റിനെ ആയുധമാക്കുന്ന ചില അഴിമതിക്കാർ ഇപ്പോഴും പ്രവർത്തനം നടത്തുന്നുണ്ട്. അതിനാൽ, ഞങ്ങളുടെ മെമ്പർമാരുമായും താരങ്ങളുമായും ബന്ധപ്പെടുകയും അതിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് - അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.