പെൺപൂരത്തിന് കൊടിയേറ്റ്
text_fieldsസിഡ്നി: വനിത ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ ഏഴാം പതിപ്പിന് ഇന്ന് ആസ്ട്രേലിയ യിലെ സിഡ്നിയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ആസ് ട്രേലിയയും തമ്മിൽ മുഖാമുഖം. അരങ്ങേറ്റക്കാരായ തായ്ലൻഡ് ഉൾെപ്പടെ പത്ത് ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. രാജ്യത്തെ ആറുനഗരങ്ങളിലായി 23 മത്സരങ്ങൾ അരങ്ങേറും. 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പുകളിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ നോക്കൗട്ട് റൗണ്ടിലെത്തുന്ന രീതിയിലാണ് മത്സര ക്രമീകരണം. ആസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പം മരണ ഗ്രൂപ്പായ ‘എ’യിലാണ് ഇന്ത്യയുടെ ഇടം. മാർച്ച് എട്ടിന് ലോക വനിതാദിനത്തിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽവെച്ചാണ് ഫൈനൽ.
ആദ്യമായി ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്ന ആസ്ട്രേലിയ ഹോം ആനുകൂല്യത്തിെൻറ ബലത്തിൽ അഞ്ചാം കിരീടം അലമാരയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2010, 2012, 2014, 2018 വർഷങ്ങളിലായിരുന്നു മഞ്ഞപ്പട മുമ്പ് കപ്പടിച്ചത്. ആതിഥേയരെക്കൂടാതെ ഇംഗ്ലണ്ടും (2009) വെസ്റ്റിൻഡീസും (2016) മാത്രമാണ് ട്വൻറി20 ലോകകിരീടത്തിൽ മുത്തമിട്ടത്.
പ്രതീക്ഷയിൽ ഇന്ത്യ
കഴിഞ്ഞതവണ ഏകദിന ലോകകപ്പിെൻറ ഫൈനലിൽ ഇംഗ്ലണ്ടിനോട് ഒമ്പത് റൺസിന് പരാജയപ്പെട്ടെങ്കിലും ടീമിെൻറ മുന്നേറ്റം രാജ്യത്ത് വനിത ക്രിക്കറ്റിന് മികച്ച മൈലേജാണ് നൽകിയത്. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീമിനെ കുഴക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഇൗയിടെ കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പര. ഇംഗ്ലണ്ടും ആസ്ട്രേലിയയും പങ്കെടുത്ത ടൂർണമെൻറിൽ ഓരോ ജയവും തോൽവിയുമായി നീലപ്പട ഫൈനലിലെത്തിയെങ്കിലും കലാശക്കളിയിൽ ആസ്ട്രേലിയക്ക് മുന്നിൽ തോറ്റമ്പി. ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മധ്യനിര പ്രതീക്ഷക്കൊത്തുയർന്നാൽ മാത്രമേ കരുത്തരായ ഓസീസിനെതിരെ ജയിച്ച് കയറാനാകൂ. ത്രിരാഷ്ട്ര ടൂർണമെൻറിെൻറ ഫൈനലിൽ ജയിക്കാമായിരുന്ന മത്സരം മധ്യനിര തകർന്നതിനെത്തുടർന്ന് കൈവിടുകയായിരുന്നു. ബൗളിങ്ങിൽ സ്പിന്നർമാരിലാണ് ഇന്ത്യൻ പ്രതീക്ഷ. പൂനം യാദവ്, രാധാ യാദവ്, ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരാണ് ഇന്ത്യൻ ബൗളിങ്ങിെൻറ വളയം പിടിക്കുന്നത്. യുവതാരങ്ങളടങ്ങിയ ടീമിനെ വെച്ച് ലോകകിരീടം ഇന്ത്യയിലെത്തിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് നായിക ഹർമൻപ്രീത് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.