ഇംഗ്ലണ്ട് x ആസ്ട്രേലിയ രണ്ടാം സെമി ഇന്ന്
text_fieldsഎഡ്ജ്ബാസ്റ്റൺ: ക്രിക്കറ്റ് ലോകകപ്പ് തറവാട്ടിലേക്ക് മടക്കിക്കൊണ്ടുവരാൻ ക ച്ചകെട്ടിയിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം സെമിയിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേ ലിയയെ നേരിടും. ഒമ്പത് മത്സരങ്ങളിൽനിന്ന് ഏഴു ജയങ്ങളുമായി പോയൻറ് പട്ടികയിൽ ര ണ്ടാം സ് ഥാനക്കാരായായിരുന്നു അഞ്ചുവട്ടം ചാമ്പ്യന്മാരായ ആസ്ട്രേലിയയുടെ സെമി പ്രവ േശനം. ആറു ജയങ്ങളടക്കം 12പോയൻറ് നേടി മൂന്നാം സ്ഥാനക്കാരായിരുന്നു ആതിഥേയർ.
2010ൽ ട്വൻറി20 ലോകകപ്പും 2004, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫി ഫൈനൽ പ്രവേശനവും സ്വന്തമാക്കിയിരുന്നെങ്കിലും 27 വർഷത്തിനിടക്ക് ഇംഗ്ലണ്ട് ലോകകപ്പിെൻറ നോക്കൗട്ട് സ്റ്റേജിൽ ഒരു ജയം പോലും സ്വന്തമാക്കിയിട്ടില്ല. 1992ൽ ഗ്രഹാം ഗൂച്ചിെൻറ കീഴിൽ കളിച്ച ഇംഗ്ലീഷ് പടയാണ് മുമ്പ് സെമി കളിച്ചത്.
സെമിഫൈനൽ പ്രവേശനം തുലാസിലായിരിെക്ക കരുത്തരായ ഇന്ത്യയെയും ന്യൂസിലൻഡിനെയും ആധികാരികമായി തോൽപിച്ചെത്തുന്ന ഇംഗ്ലീഷ് നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയും ആസ്ട്രേലിയയും അടക്കമുള്ള ടീമുകൾ സെമിയിൽ ഇംഗ്ലണ്ടിനെ എതിരാളികളായി കിട്ടരുതെന്ന് ആഗ്രഹിക്കാനും കാരണം. എന്നാൽ, വൻ മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന ഒാസീസും സമ്മർദത്തിനടിമപ്പെടുന്ന ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ മാനസിക മുൻതൂക്കം ഒാസീസിനു തന്നെയാണ്. ഇതുവരെ കളിച്ച ഏഴ് സെമികളിൽ ഒറ്റ വട്ടം പോലും എതിരാളികൾക്ക് ഒാസീസിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല.
പരിക്ക് വലച്ച് ഒാസീസ് നിര
മുൻനിര ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ, ഒാൾറൗണ്ടർ മാർകസ് സ്റ്റോയ്നിസ് എന്നിവർക്ക് പരിക്കേറ്റത് ആസ്ട്രേലിയക്ക് കനത്ത തിരിച്ചടിയേകിയിരിക്കുകയാണ്. കൂട്ടാളികൾ ആക്രമിച്ച് കളിക്കുേമ്പാൾ ക്രീസിൽ നിലയുറപ്പിച്ച് ഇന്നിങ്സ് െകട്ടിപ്പടുക്കുന്നതിൽ മിടുക്കനായ ഖ്വാജയുടെ അസാന്നിധ്യം ഒാസീസ് മുന്നേറ്റനിരയിൽ പ്രതിഫലിക്കുമെന്നുറപ്പ്. മാത്യ വെയ്ഡ്, മിച്ചൽ മാർഷ് എന്നിവരാണ് പകരക്കാർ. ഉജ്ജ്വല ഫോമിൽ ബാറ്റുവീശുന്ന ഒാപണർമാരായ ഡേവിഡ് വാർണറിനെയും (638 റൺസ്) ആേരാൺ ഫിഞ്ചിനെയും (507 റൺസ്) മെരുക്കുകയെന്നതാകും ഇംഗ്ലീഷ് ബൗളർമാരുടെ പ്രധാന ദൗത്യം.
ഒാപണർമാർ കഴിഞ്ഞാൽ ഒാസീസ് നിരയിൽ ആരുംതന്നെ കാര്യമായ പ്രകടനം പുറത്തെടുത്തിട്ടില്ല. ബൗളിങ്ങിൽ 26 വിക്കറ്റുകൾ വീഴ്ത്തി ബൗളർമാരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന മിച്ചൽ സ്റ്റാർക്കാണ് ടീമിെൻറ നെടുംതൂൺ. ഒരു വിക്കറ്റും കൂടി നേടിയാൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന ബഹുമതി സ്റ്റാർക് സ്വന്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.