ജോ റൂട്ടിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് വിജയം
text_fieldsസതാംപ്ടൺ: മഴയൊഴിഞ്ഞ വെള്ളിയാഴ്ച റോസ്ബൗൾ ക്രിക്കറ്റ് മൈതാനത്ത് വിൻഡീസ് വെട്ടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവ ർക്ക് മുന്നിൽ ആതിഥേയർ കമ്പംകത്തിച്ചു. ഈ ലോകകപ്പിൽ രണ്ടാം സെഞ്ച്വറി നേടിയ ഒാപണർ ജോ റൂട്ട് (100*) മുന്നിൽനിന്ന് നയിച ്ചപ്പോൾ വിൻഡീസ് മുന്നോട്ടുവെച്ച 213 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്്ടത്തിൽ ഇംഗ്ലണ്ട് അനായാസം മറികടന്നു. ര ണ്ട് വിക്കറ്റും സെഞ്ച്വറിയും നേടി വിൻഡീസിനെ തകർത്ത റൂട്ടാണ് കളിയിലെ കേമൻ.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ ്ങിയ വിൻഡീസിന് നാല് റൺസ് ചേർക്കുന്നതിനിടെ ഇവിൻ ലൂയിസിനെ (2) നഷ്്ടമായി. ക്രിസ് വോക്സിെൻറ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ഷായ് ഹോപ്്സ് (11) ഏറെ നേരത്തെ പ്രതിരോധത്തിന് ശേഷം മാർക് വുഡിെൻറ പന്തിൽ എൽ.ബിയിൽ കുടുങ്ങി മടങ്ങി. ഒരു വശത്ത് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ്്വീശിയ സ്റ്റാർ ഒാപണർ ക്രിസ് ഗെയിൽ (36) ആതിഥേയർക്ക് ഭീഷണിയാകുമെന്ന് തോന്നിച്ചെങ്കിലും അനാവശ്യമെന്ന് തോന്നുന്ന ഷോട്ടിന് മുതിർന്ന് പ്ലങ്കറ്റിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
മൂന്നു വിക്കറ്റിന് 55 എന്ന നിലയിൽ അപകടം മണത്ത ടീമിനെ നിക്കോളസ് പൂരാനും (63) ഷിംറോൻ ഹെറ്റ്മയറും (39) ചേർന്നാണ് കരകയറ്റിയത്. 144 നിൽക്കെ കൂട്ടുകെട്ട് പൊളിഞ്ഞതോടെ വിൻഡീസിെൻറ വിക്കറ്റുകൾ ഒരോന്നായി വീണു. ക്യാപ്്റ്റൻ ഹോൾഡർ (9), വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രെ റസൽ (21) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പൊന്നും നടത്താതെ മടങ്ങിയതോടെ 44.4 ഒാവറിൽ പതനം പൂർണമാകുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചറും മാർക്ക് വുഡും മൂന്നുവിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഒരു ഘട്ടത്തിലും പ്രതിരോധത്തിലാക്കാൻ വിൻഡീസിനായില്ല. ഒാപണർ ജാസൻ റോയിയെ മറികടന്ന് ക്രീസിലെത്തിയ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ബെയർസ്റ്റോയും (45) ക്രിസ് വോക്സും (40) ഗബ്രിയേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും ബെൻസ്റ്റോക്സിനെ (10) ഒപ്പം കൂട്ടി റൂട്ട് ടീമിനെ വിജയത്തിലെത്തിച്ചു.
സ്കോർ ബോർഡ്
വിൻഡീസ്: ക്രിസ് ഗെയ്ൽ സി ബെയർസ്റ്റോ ബി പ്ലങ്കറ്റ് 36, ഇവിൻ ലൂയിസ് ബി വോക്സ് 2, ഷായ് ഹോപ്പ് എൽ.ബി.ഡബ്ല്യൂ ബി വുഡ് 11, നിക്കോളസ് പൂരാൻ സി ബട്ട്്ലർ ബി ആർച്ചർ 63, ഷിംറോൺ ഹെറ്റ്മയർ സി&ബി റൂട്ട് 39, ജാസൻ ഹോൾഡർ സി&ബി റൂട്ട് 9, ആന്ദ്രെ റസൽ സി വോക്സ് ബി വുഡ് 21, കാർലോസ് ബ്രത്െവയ്റ്റ് സി ബട്ട്്ല ബി ആർച്ചർ 14, ഷെൽഡൻ കോട്രൽ എൽ.ബി.ഡബ്ല്യൂ ബി ആർച്ചർ 0, ഒാശനെ തോമസ് നോട്ടൗട്ട് 0, ഷന്നോൻ ഗ്രബ്രിയേൽ ബി വുഡ് 0. എക്സ്ട്രാസ് 17. ആകെ 44.4 ഒാവറിൽ 212/10. വിക്കറ്റ്് വീഴ്ച: 1-4 , 2-54 , 3-55 , 4-144 , 5-156, 6-188, 7-202 , 8-202, 9-211 , 10-212. ബൗളിങ്: ക്രിസ് വോക്സ് 5-2-16-1, ജോഫ്ര ആർച്ചർ 9-1-30-3, പ്ലങ്കറ്റ് 5-0-30-1, മാർക് വുഡ് 6.4-0-18-3, ബെൻസ്റ്റോക്സ് 4-0-25-0, ആദിൽ റാഷിദ് 10-0-61-0, ജെ റൂട്ട് 5-0-27-2.
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ സി ബ്രത്െവയ്റ്റ് ബി ഗബ്രിയേൽ 45, ജോ റൂട്ട് 100 നോട്ടൗട്ട്, ക്രിസ് വോക്സ് സി അലൻ ബി ഗബ്രിയേൽ 40, ബെൻ സ്റ്റോക്സ് 10 നോട്ടൗട്ട്. എക്സ്ട്രാസ് 18, ആകെ 33.1 ഒാവറിൽ 213/2. വിക്കറ്റ്് വീഴ്ച: 1-95, 2-199. ബൗളിങ്: ഷെൽഡൻ കോട്രൽ 3-0-17-0, ഒാഷെൻ തോമസ് 6-0-43-0, ഷാനൻ ഗബ്രിയേൽ 7-0-49-2, ആന്ദ്രെ റസൽ 2-0-14-0 , ഹോൾഡർ 5.1-0-31-0, ബ്രത്െവയ്റ്റ് 5-0-35-0, ക്രിസ് ഗെയ്ൽ 5-0-22-0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.