മോർഗന് അതിവേഗ സെഞ്ച്വറി; ഇംഗ്ലണ്ടിന് 150 റൺസ് ജയം
text_fieldsമാഞ്ചസ്റ്റർ: 17 സിക്സുകൾ, 57 പന്തിൽ സെഞ്ച്വറി, സിക്സുകൊണ്ട് മാത്രം ശതകം... ക്രീസിൽ ഒയിൻ മോർഗനും ഇംഗ്ലണ്ടി നും നല്ലദിനമായിരുന്നു ചൊവ്വാഴ്ച. അഫ്ഗാനിസ്താനെതിരെ ആദ്യം ബാറ്റുചെയ്ത് 397 റൺസ് നേടിയ ഇംഗ്ലണ്ടിന് 150 റൺ സിെൻറ ഗംഭീര ജയം. ആറു വിക്കറ്റ് നഷ്ടത്തിൽ തങ്ങളുടെ ഏറ്റവും ഉയർന്ന ലോകകപ്പ് ടോട്ടൽ പടുത്തുയർത്തിയായിരുന ്നു ഒാൾഡ്ട്രാഫോഡിൽ മോർഗനും കൂട്ടുകാരും വിജയമാഘോഷിച്ചത്. 71 പന്തിൽ 148 റൺസ് അടിച്ചുകൂട്ടി ഒരുപിടി റെക്കോഡ ുകൾ വാരിക്കൂട്ടിയ ക്യാപ്റ്റൻ മോർഗൻ ആതിഥേയരുടെ സൂപ്പർ നായകനായി മാറി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ പിടിച്ചു നി ന്ന് കളിച്ചെങ്കിലും എട്ടു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
തുടക്കം പതിയേ, പിന്നെ ആ ളിക്കത്തൽ
ഞായറാഴ്ച പാകിസ്താനെ ഇന്ത്യ പൊളിച്ചടുക്കിയ മാഞ്ചസ്റ്ററിലെ ഒാൾഡ്ട്രാഫോഡിൽ ടോസ് നേടിയ ഇംഗ്ലണ്ടിന് ആദ്യം ബാറ്റിങ് എന്ന തീരുമാനത്തിന് രണ്ടാമതൊരു ആലോചനയേ വേണ്ടിവന്നില്ല. പരിക്കേറ്റ ജാസൺ റോയി ക്കു പകരം ജെയിംസ് വിൻസെയാണ് ജോണി ബെയർസ്റ്റോക്കൊപ്പം ഒാപണിങ്ങിലെത്തിയത്. മുജീബുർറഹ്മാനും ദൗലത് സദ ്റാനും തുടങ്ങിയ ബൗളിങ്ങിനെ ആദരപൂർവംതന്നെ ഇംഗ്ലീഷ് ഒാപണർമാർ എതിരേറ്റു. കൂറ്റനടികൾക്കും സാഹസങ്ങൾക്കും മുതി രാതെയായിരുന്നു തുടക്കം.
ബൗണ്ടറികൾ വല്ലപ്പോഴും മാത്രം പിറന്നു. 10 ഒാവറിൽ 40 റൺസ് മാത്രമായിരുന്നു നേട്ടം. ഇതി നിടെ, വിൻസെ (26) സദ്റാെൻറ പന്തിൽ ഷോട്ട്ഫൈൻ ലെഗിൽ മുജീബിന് പിടികൊടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ ജോ റൂട്ട് ചേർന്നു. മറ്റു ടീമുകളെല്ലാം 15 ഒാവറിൽ 100 റൺസ് ലക്ഷ്യമിടുേമ്പാൾ ഇംഗ്ലണ്ട് 72ലായിരുന്നു. ഗുൽബദിനും മുഹമ്മദ് നബിയും റാഷിദും എറിഞ്ഞ പന്തുകളെ ക്ഷമയോടെയാണ് റൂട്ടും ബെയർസ്റ്റോയും കളിച്ചത്. 20 ഒാവറിൽ ടീം സെഞ്ച്വറി തൊട്ടു. 24ാം ഒാവർ എറിയാനായി റാഷിദ് ഖാൻ വന്നതോടെ ഇംഗ്ലണ്ട് ഗിയർമാറ്റി.
സിക്സും ഫോറുമായി 14 റൺസ്. പിന്നെ വരുന്നവരെയെല്ലാം നേരിട്ടത് ഇതേ മൂഡിൽ. 99 പന്തിൽ 90 റൺസെടുത്ത ബെയർസ്റ്റോ ഗുൽബദിന് പിടികൊടുത്ത് മടങ്ങി. റൂട്ടിന് കൂട്ടായി മോർഗനെത്തി. സാധാരണ നിശ്ശബ്ദനായി കളിക്കുന്ന നായകൻ നേരിട്ട രണ്ടാം ഒാവറിൽ രണ്ടു സിക്സുമായി എതിർ നായകനെ വരവേറ്റു. പിന്നെ കണ്ടത് സിക്കറുകളുടെ പൊടിപൂരം. ഗ്രൗണ്ടിെൻറ നാലു ദിക്കിലേക്കും പന്ത് പറന്നു. മുഹമ്മദ് നബിയും റാഷിദും ദൗലത് സദ്റാനുമെല്ലാം കണക്കിന് പ്രഹരം വാങ്ങി.
20 പന്തിൽ 25 റൺസെടുത്ത നായകൻ, 36 പന്തിൽ അർധസെഞ്ച്വറി തികച്ചു. അടുത്ത ഫിഫ്റ്റി നേടാൻ വേണ്ടിവന്നത് വെറും 21 പന്തുകൾ. സെഞ്ച്വറി തികച്ചിട്ടും സ്കോറിങ്ങിന് വേഗം കുറഞ്ഞില്ല. ഇതിനിടെ ലോങ്ഒാണിൽ സിക്സിനുള്ള ശ്രമത്തിനിടെ റൂട്ട് (88) മടങ്ങി. അടുത്ത ഒാവറിൽ സിക്സിൽ റെക്കോഡ് കുറിച്ച് മറ്റൊരു സിക്സിനുള്ള ശ്രമത്തിനിടെ മോർഗനും മടങ്ങി. അവസാന ഒാവറുകളിൽ മുഇൗൻ അലിയും (ഒമ്പത് പന്തിൽ 31) മോശമാക്കിയില്ല. ബട്ലറും (2) സ്റ്റോക്സും (2) വന്നു മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒാപണർ നൂർ അലിയെ (0) രണ്ടാം ഒാവറിൽ നഷ്ടമായെങ്കിലും, മധ്യനിര പിടിച്ചുനിന്ന് കളിച്ചു. ഗുൽബദിൻ നായിബ് (37), റഹ്മത് ഷാ (46), ഹഷ്മതുല്ല ഷാഹിദി (76), അസ്ഗർ അഫ്ഗാൻ (44) എന്നിവർ കരുത്തുറ്റ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ റൺസ് സ്കോർ ചെയ്തു. പക്ഷേ, ബിഗ് ടോട്ടൽ പിന്തുടരാനുള്ള വേഗമില്ലായിരുന്നു. എങ്കിലും ഒാൾഒൗട്ടാവാതെ തുടരാനും, തോൽവിയുടെ ആഘാതം കുറക്കാനും അഫ്ഗാന് കഴിഞ്ഞു. അഞ്ചു കളിയിൽ അഞ്ചും തോറ്റവർ അവസാന സ്ഥാനത്താണ്. ഇംഗ്ലണ്ട് എട്ടു േപായൻറുമായി ഒന്നാമതെത്തി.
25 സിക്സ്: ഇംഗ്ലീഷ് റെക്കോഡ്
ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമെന്ന റെക്കോഡും (25) ഇംഗ്ലണ്ട് സ്വന്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ വിൻഡീസിനെതിരെ (24) നേടിയ റെക്കോഡാണ് മറികടന്നത്.
സ്േകാർബോർഡ്
ഇംഗ്ലണ്ട്: ജെയിംസ് വിൻസെ സി മുജീബ് ബി ദൗലത് 26, ബെയർസ്റ്റോ സി ആൻഡ് ബി ഗുൽബദിൻ നായിബ് 90, ജോ റൂട്ട് സി റഹ്മത് ഷാ ബി ഗുൽബദിൻ 88, മോർഗൻ സി റഹ്മത് ബി ഗുൽബദിൻ 148, ബട്ലർ സി നബി ബി ദൗലത് 2, സ്റ്റോക്സ് ബി ദൗലത് 2, മുഇൗൻ അലി നോട്ടൗട്ട് 31, ക്രിസ് വോക്സ് നോട്ടൗട്ട് 1. എക്സ്ട്രാസ് 9, ആകെ ആറിന് 397.
വിക്കറ്റ് വീഴ്ച: 1-44, 2-164, 3-353, 4-359, 5-362, 6-378.
ബൗളിങ്: മുജീബ് റഹ്മാൻ 10-0-44-0, ദൗലത് സദ്റാൻ 10-0-85-3, മുഹമ്മദ് നബി 9-0-70-0, ഗുൽബദിൻ നായിബ് 10-0-68-3, റഹ്മത് ഷാ 2-0-19-0, റാഷിദ് ഖാൻ 9-0-110-0.
അഫ്ഗാൻ: നൂർ അലി ബി ആർച്ചർ 0, ഗുൽബദിൻ സി ബട്ലർ ബി വുഡ് 37, റഹ്മത് ഷാ സി ബെയർസ്റ്റോ ബി റാഷിദ് 46, ഹഷ്മതുല്ലാഹ് ബി ആർചർ 76, അസ്ഗർ അഫ്ഗാൻ സി റൂട്ട് ബി റാഷിദ് 44, നബി സി സ്റ്റോക്സ് ബി റാഷിദ് 9, നജിബുല്ലാഹ് ബി വുഡ് 15, റാഷിദ് ഖാൻ സി ബെയർസ്റ്റോ ബി ആർച്ചർ 8, ഇക്റാം അലിഖിൽ നോട്ടൗട്ട് 3, ദൗലത് നോട്ടൗട്ട് 0, എക്സ്ട്രാസ് 9, ആകെ 247/8.
വിക്കറ്റ് വീഴ്ച: 1-4, 2-52, 3-104, 4-198, 5-210, 6-234, 7-234, 8-247.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.