ഇനി മൂന്നേ മൂന്ന് അങ്കം
text_fieldsലണ്ടൻ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 37 ദിവസങ്ങൾക്കും 45 മത്സരങ്ങൾക്കും ശേഷം ഇംഗ്ലീ ഷ് ലോകകപ്പിെൻറ വിജയികളെ നിശ്ചയിക്കാൻ ഇനി മൂന്നേ മൂന്ന് മത്സരങ്ങളുടെ കാത്തിരി പ്പു മാത്രം. മഴ രസംെകാല്ലിയായ ആദ്യ ദിനങ്ങൾ പിന്നിട്ട് മിന്നുന്ന പ്രകടനങ്ങളും ഉയർച ്ചതാഴ്ചകളും കണ്ട ലോകകപ്പാണ് അതിെൻറ പാരമ്യതയിലേക്ക് കടക്കുന്നത്. ലോകകപ്പി ൽ ആദ്യ പന്തെറിയുന്നതിനുമുേമ്പ ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻതാരങ്ങളുമടക്കം സാധ ്യത കൽപിച്ച നാലു ടീമുകൾ പോയൻറ് പട്ടികയിൽ മുമ്പൻമാരായി സെമി പോരാട്ടങ്ങൾക്ക് കാതോർത്തിരിക്കുകയാണ്.
വൻ അട്ടിമറികൾ സംഭവിക്കാതെ റൗണ്ട് റോബിൻ ലീഗിലെ മുഴുവൻ മത്സരങ്ങളും അവസാനിച്ചപ്പോൾ പ്രവചനംപോലെ തന്നെ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളാണ് ഇനി കിരീടപോരാട്ടത്തിനു ശേഷിക്കുന്നത്. ഇതിൽ ആസ്ട്രേലിയയും (5) ഇന്ത്യയും (2) തങ്ങളുടെ ജഴ്സിയിലെ നക്ഷത്രങ്ങളുെട എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുേമ്പാൾ ഇംഗ്ലണ്ടുകാരും ന്യൂസിലൻഡുകാരും കന്നി കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
മാഞ്ചസ്റ്റർ വഴി ലോഡ്സിലേക്ക്
ചൊവ്വാഴ്ച മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രാഫോഡിൽ നടക്കുന്ന ആദ്യ സെമിയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും. ഒമ്പതു മത്സരങ്ങളിൽനിന്നും ഏഴു ജയങ്ങളടക്കം 15 പോയൻറുമായാണ് നീലപ്പട ആസ്ട്രേലിയയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്തപ്പോൾ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ 10 റൺസിെൻറ അപ്രതീക്ഷിത തോൽവി വഴങ്ങിയതാണ് ഇന്ത്യക്ക് ഗുണകരമായത്. ഏഴു മത്സരങ്ങളിൽനിന്നും 14 പോയൻറുള്ള ആസ്ട്രേലിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ മാത്രമാണ് ലീഗ്റൗണ്ടിൽ പരാജയം രുചിച്ചത്.
ആസ്ട്രേലിയക്ക് ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ടാണ് എതിരാളികൾ. 12 പോയൻറുമായാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. ജൂലൈ 11ാം തീയതി വ്യഴാഴ്ച ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. 1992നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിബെർത്ത് സ്വന്തമാക്കുന്നത്. ആസ്ട്രേലിയയും ന്യൂസിലൻഡും എട്ടു വീതവും ഇന്ത്യ ഏഴും സെമികൾ കളിച്ചു. ഇതുവരെ നടന്ന േലാകകപ്പുകളിൽ ആദ്യ സെമിയിൽ വിജയിച്ചവർ ആറുതവണയും രണ്ടാം സെമിയിൽ വിജയിച്ചവർ അഞ്ചു തവണയും ജേതാക്കളായി. എന്നാൽ, കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും രണ്ടാം സെമിയിൽ വിജയിച്ചവരാണ് ജേതാക്കളായത്.
വാർഹിറ്റ്, സ്റ്റാർകിബ്
500 റൺസ് ടോട്ടൽ ഇതുവരെ പിറന്നില്ലെങ്കിലും ഒേട്ടറെ മികച്ച ബാറ്റിങ് പ്രകടനങ്ങൾക്ക് വേദിയായി ലോകകപ്പ്. ഇൗ ലോകകപ്പിൽ മെഗാ ഹിറ്റായി മാറിയ ഇന്ത്യൻ ഒാപണർ േരാഹിത് ശർമയാണ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഒമ്പത് കളികളിൽനിന്ന് അഞ്ച് െസഞ്ച്വറികളും ഒരു അർധസെഞ്ച്വറിയുമടക്കം 647 റൺസാണ് ഹിറ്റ്മാെൻറ സമ്പാദ്യം. നിരവധി റെക്കോഡുകളാണ് മുംബൈ ഇന്ത്യൻസ് നായകനു മുന്നിൽ വഴിമാറിയത്. അവസാന മത്സരത്തിൽ 122 റൺസ് സ്കോർ ചെയ്ത ഒാസീസിെൻറ ഡേവിഡ് വാർണർ (634) രണ്ടാം സ്ഥാനത്തേക്കുയർന്നു. ഒാൾറൗണ്ട് പ്രകടനവുമായി കാണികളുടെ മനംകവർന്ന ബംഗ്ലാദേശ് താരം ശാകിബുൽ ഹസനാണ് (606) മൂന്നാമൻ. 600ലധികം റൺസും 11 വിക്കറ്റുകളും സ്വന്തമാക്കിയ ശാകിബും നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. കൂടിയത് രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചും (507) ഇംഗ്ലണ്ടിെൻറ ജോ റൂട്ടും (500) ഒന്നാം സ്ഥാനം സ്വപനം കണ്ട് ഇവരുെട പിറകിലുണ്ട്.
വിക്കറ്റ് വേട്ടക്കാരിലേക്ക് വരുേമ്പാൾ 2015 ആവർത്തിക്കുകയാണ് മിച്ചൽ സ്റ്റാർക്. എന്നാൽ, ഇക്കുറി മൂർച്ച അൽപം കൂടുതലാണ്. 2015ൽ എട്ടു മത്സരങ്ങളിൽനിന്ന് 22 വിക്കറ്റായിരുന്നു നേട്ടമെങ്കിൽ ഇന്നത് ഒമ്പത് മത്സരങ്ങളിൽനിന്ന് 26 വിക്കറ്റാക്കി ഉയർത്തിയിരിക്കുകയാണ് ആസ്ട്രേലിയക്കാരൻ. 2007 ലോകകപ്പിൽ ഒാസീസിെൻറതന്നെ ഗ്ലെൻ മഗ്രാത്ത് നേടിയ 26 വിക്കറ്റിെൻറ ലോകകപ്പ് റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സ്റ്റാർക്ക്. 20 വിക്കറ്റുമായി ബംഗ്ലാദേശിെൻറ മുസ്തഫിസുർ റഹ്മാനാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്കക്കെതിരെ മൂന്ന് വിക്കറ്റെടുത്ത ഇന്ത്യൻതാരം ജസ്പ്രീത് ബുംറ 17 വിക്കറ്റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിെൻറ ജോഫ്ര ആർച്ചർക്കും പാകിസ്താെൻറ മുഹമ്മദ് ആമിറിനും 17 വിക്കറ്റുകൾ വീതമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.