ബാബർ അസമിന് സെഞ്ച്വറി; കിവീസിനെതിരെ ജയം
text_fieldsബിർമിങ്ഹാം: നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ആറുവിക്കറ്റിന് തോൽപിച്ച് പാകിസ്താൻ സെമി സാധ്യതകൾ സജീവമാക ്കി. ബാബർ അസമിെൻറയും (101 നോട്ടൗട്ട്) ഹാരിസ് സുഹൈലിെൻറയും (68) തകർപ്പൻ ഇന്നിങ്സുകളുടെ മികവിൽ ന്യൂസില ൻഡ് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പാകിസ്താൻ അഞ്ചു പന്തുകൾ ബാക്കിനിൽക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടു ത്തി മറികടക്കുകയായിരുന്നു.
ഷഹീൻ അഫ്രീദി ടോപ്ഒാർഡറിെൻറ മുനയൊടിച്ചപ്പോൾ സെഞ്ച്വറിയോളം പോന്ന ജെ യിംസ് നീഷാമിെൻറ (97 നോട്ടൗട്ട്) പ്രകടനത്തിെൻറയും കോളിൻ ഡി ഗ്രാൻഡ്ഹോമിെൻറ (64) മനോഹര ഇന്നിങ്സിെൻറയും ബലത്തിൽ ന്യൂസിലൻഡ് നിശ്ചിത ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. 10 ഒാവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹീെൻറ സ്പെല്ലാണ് ന്യൂസിലൻഡിനെ പിടിച്ചുകെട്ടാൻ സഹായകമായത്.
താരതമ്യേന ദുർബലമായ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് മൂന്നാം ഒാവറിൽ ഒാപണർ ഫഖർ സമാെൻറ (19) വിക്കറ്റ് നഷ്ടമായി.
മനോഹരമായ ഡൈവിങ് ക്യാച്ചിലൂടെ സമാനെ മാർട്ടിൻ ഗുപ്റ്റിൽ പുറത്താക്കുകയായിരുന്നു. ലോക്കി ഫെർഗൂസന് വിക്കറ്റ്. സ്കോർ 44ൽ എത്തിനിൽക്കേ ഇമാമുൽ ഹഖിനെ (19) ട്രെൻറ് ബൗൾട്ട് ഗുപ്റ്റിലിെൻറ കൈയിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ബാബറും മുഹമ്മദ് ഹഫീസും ചേർന്ന് പാകിസ്താനെ സാവധാനം മുന്നോട്ട് നയിച്ചു.
പാർട്നർഷിപ് 66 റൺസിലെത്തി നിൽക്കേ ഹഫീസിനെ (32) കെയ്ൻ വില്യംസൺ പുറത്താക്കി. പിന്നാലെ ഒത്തുചേർന്ന ബാബറും ഹാരിസ് സുഹൈലും ചേർന്ന് അനായാസം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 126 റൺസ് അടിച്ചുകൂട്ടി ജയമുറപ്പിച്ച ശേഷമാണ് ഹാരിസ് റണ്ണൗട്ടായി പുറത്തായത്.
മഴമൂലം ഒരു മണിക്കൂറോളം വൈകിയ മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസണിെൻറ കണക്കുകൂട്ടലുകൾ പിഴക്കുന്ന കാഴ്ചയാണ് കണ്ടത്.
മാർട്ടിൻ ഗുപ്റ്റിൽ (5), കോളിൻ മൺറോ (12), റോസ് ടെയ്ലർ (3), ടോം ലാഥം (1) എന്നിവർ എളുപ്പം പവലിയനിൽ മടങ്ങിയെത്തി. ആ കിവീസ് 83-5 എന്ന നിലയിൽ പരുങ്ങിനിൽക്കുന്ന വേളയിലാണ് നീഷാമും ഗ്രാൻഡ്ഹോമും ചേർന്ന് രക്ഷപ്പെടുത്തിയത്.
പൊരുതിനിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മടങ്ങിയ ശേഷം ഒരുമിച്ച ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 132 റൺസ് ചേർത്താണ് പിരിഞ്ഞത്. കിവീസിെൻറ ആദ്യ തോൽവിയാണിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.