എലഗറിനും ഡി കോക്കിനും സെഞ്ച്വറി; അശ്വിന് അഞ്ച് വിക്കറ്റ്
text_fieldsവിശാഖപട്ടണം: രോഹിത് ശർമയുടെയും മായങ്ക് അഗർവാളിെൻറയും ശതകത്തിന് ഡീൻ എൽഗാറിെൻറയും (160) ക്വിൻറൺ ഡികോക്കിെൻറയും (111) സെഞ്ച്വറികളിലൂടെ മറുപടി നൽകിയെങ്കിലും ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ലീഡ് വഴങ്ങാതിരിക്കാൻ ദക്ഷിണാഫ്രിക്ക പൊരുതുന്നു. അവസാന സെഷനിൽ തുടരെ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നതോടെ മൂന്നാംദിനം സന്ദർശകർ എട്ടിന് 385 റൺസെന്ന നിലയിൽ എത്തിനിൽെക്ക കളിയവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ അഞ്ചുവിക്കറ്റ് വീഴ്ത്തി. രണ്ടുവിക്കറ്റ് ശേഷിെക്ക 117 റൺസിന് പിറകിലാണ് സന്ദർശകർ. െസനുറാൻ മുത്തുസാമിയും (12) കേശവ് മഹാരാജുമാണ് (മൂന്ന്) ക്രീസിൽ.
മൂന്നാം ദിനം മൂന്നിന് 39 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് സ്കോർ 63ൽ എത്തിനിൽെക്ക ടെംപ ബവുമയെ (18) നഷ്ടമായി. ശേഷം ക്രീസിൽ ഒത്തുചേർന്ന എൽഗാറും ഫാഫ് ഡുപ്ലെസിസും ചേർന്ന് 115 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 55 റൺസെടുത്ത ഡുപ്ലെസിയെ അശ്വിൻ ചേതേശ്വർ പൂജാരയുടെ കൈകളിെലത്തിച്ച് കൂട്ടുെകട്ട് പൊളിച്ചെങ്കിലും രക്ഷയുണ്ടായില്ല. വിക്കറ്റ് കീപ്പറായ ഡികോക്കുമായി ചേർന്ന് എൽഗാർ രക്ഷാപ്രവർത്തനം തുടർന്നു. ആറാം വിക്കറ്റിൽ ഇരുവരും 164 റൺസ് ചേർത്ത് ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു.
287 പന്തിൽ 17 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയേകുന്നതാണ് എൽഗാറിെൻറ ക്വാളിറ്റി ടെസ്റ്റ് ഇന്നിങ്സ്. അശ്വിനെതിരെ സിക്സറടിച്ചാണ് എൽഗാർ 12ാം സെഞ്ച്വറി തികച്ചത്. 2010നുശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യയിൽ സെഞ്ച്വറി നേടുന്നത്. ഇതിനിടെ, എൽഗാറിനെ പുറത്താക്കിയ ജദേജ ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച ഇടൈങ്കയ്യൻ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി. ആക്രമണോത്സുകത കാണിച്ച ഡികോക്ക് 163 പന്തിൽ 16 ബൗണ്ടറികളും രണ്ട് സിക്സും പറത്തിയാണ് അഞ്ചാം സെഞ്ച്വറിയിലെത്തിയത്. അശ്വിെൻറ പന്തിൽ ബൗൾഡായി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ വെർനോൻ ഫിലാൻഡറെ (0) മടക്കി അശ്വിൻ ടെസ്റ്റിലെ 27ാം അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.