ടോസ് ജയിച്ചാൽ ധോണി എന്തു വേണം? െഎ.െഎ.ടി പരീക്ഷപേപ്പറിലെ ചോദ്യം വൈറലായി
text_fieldsചെന്നൈ: ചൊവ്വാഴ്ച ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് െഎ.പി.എൽ ഒന്നാം ക്വാളിഫയർ മത്സരം മദ്രാസ് െഎ.െഎ.ടി സെമസ്റ്റ ർ പരീക്ഷയിൽ ചോദ്യമായത് സമൂഹമാധ്യമങ്ങളിൽ ൈവറലായി. മേയ് ആറിന് ‘മെറ്റീരിയൽ സ് ആൻഡ് എനർജി ബാലൻസ്’ എന്ന വിഷയത്തിെൻറ പേപ്പറിലാണ് കൗതുകകരമായ ചോദ്യമുയർന്നത്. ‘
‘പകൽ-രാത്രി മത്സരങ്ങളിൽ മഞ്ഞുവീഴ്ച നിർണായക ഘടകമാണ്. പന്തിലെ ഇൗർപ്പം സ്പിന്നർമാർക്ക് ഗ്രിപ് കിട്ടാതാക്കും. പേസർമാർക്ക് കൃത്യമായ ലെങ്തിൽ പന്തെറിയാനും ബുദ്ധിമുട്ടായിരിക്കും. ഫീൽഡ് ചെയ്യുന്ന ടീമിനാണ് ഇത് പ്രയാസകരമാവുക. മേയ് ഏഴിന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിലെ അന്തരീക്ഷ ഇൗർപ്പം 70 ശതമാനമാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കളി തുടങ്ങുേമ്പാൾ അന്തരീക്ഷോഷ്മാവ് 39 ഡിഗ്രി സെൽഷ്യസും രണ്ടാം ഇന്നിങ്സ് തുടങ്ങുേമ്പാൾ 27 ഡിഗ്രിയുമായിരിക്കും. ഇൗ സാഹചര്യത്തിൽ ധോണി ടോസ് നേടിയാൽ ആദ്യം ബാറ്റിങ് ആണോ ബൗളിങ് ആണോ തിരഞ്ഞെടുക്കേണ്ടത്?’’ കാരണങ്ങൾ വിശദീകരിച്ച് ഉത്തരമെഴുതണമെന്നായിരുന്നു ചോദ്യം.
ഇത് ഐ.പി.എൽ ഒൗദ്യോഗിക ട്വിറ്റർ-ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ മിക്കവരും ക്യാപ്റ്റൻ ധോണി ഫീൽഡിങ് തിരഞ്ഞെടുക്കണമെന്ന് കാരണങ്ങൾ നിരത്തി അഭിപ്രായപ്പെട്ടു. പേക്ഷ, ചൊവ്വാഴ്ച ധോണി ബാറ്റിങ് തിരഞ്ഞെടുത്ത് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. െഎ.െഎ.ടിയിലെ പ്രഫ. വിഘ്നേഷ് മുത്തുവിജയനാണ് ചോദ്യം തയാറാക്കിയത്. ചോദ്യം കണ്ട് വിദ്യാർഥികൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് മിക്കവരും വിശദമായാണ് ഉത്തരമെഴുതിയതെന്ന് െഎ.െഎ.ടി കേന്ദ്രങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.