ദക്ഷിണാഫ്രിക്കൻ ബൗളർ ഇമ്രാൻ താഹിറിനു നേരേ വംശീയാധിക്ഷേപം VIDEO
text_fieldsദക്ഷിണാഫ്രിക്കൻ ബൗളർ ഇമ്രാൻ താഹിറിന് നേരെ വംശീയാധിക്ഷേപം. പാകിസ്താനിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താരത്തെ ജൊഹന്നാസ്ബർഗിൽ നടന്ന നാലാം ഏകദിനത്തിലാണ് സ്റ്റേഡിയത്തിൽ നിന്നും വംശീയമായി അധിക്ഷേപിച്ചത്. പ്രകോപിതനായ താഹിർ അയാൾ ചെയ്യുന്നത് ശരിയല്ലെന്നും അയാൾക്ക് മാന്യതയില്ലേ എന്നും ചോദിച്ച് കൊണ്ട് കയർത്തെങ്കിലും ഇടയിൽ കയറിയ ഒരു സ്ത്രീ നിങ്ങൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമാണെന്നും ഇത്തരം പ്രവർത്തി ചെയ്യാൻ പാടില്ലെന്നും പറയുകയും അത് ഏറ്റ് പിടിച്ച് മറ്റ് ആരാധകർ രംഗത്ത് വരികയും ചെയ്തു.
താരം സുരക്ഷാ ഉദ്യോഗസ്ഥന് നൽകിയ വിവരം വച്ച് ഒരു ഇന്ത്യൻ ആരാധകനാണ് അധിക്ഷേപിച്ചതെന്നാണ് സൂചന. നാലാം ഏകദിനത്തിൽ കളിക്കാതിരുന്ന താഹിർ സഹതാരങ്ങൾക്ക് വെള്ളം കൊടുക്കാൻ പോകുേമ്പാഴും തിരിച്ച് വരുേമ്പാഴും നിരന്തരമായി അധിക്ഷേപം നേരിട്ടത് മൂലമാണ് പ്രകോപിതനായത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആരോപണം സ്ഥിരീകരിച്ച് രംഗത്ത് വന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇമ്രാൻ താഹിറിെൻറ വീഡിയോ ദൃശ്യങ്ങളെ കുറിച്ച് അറിയാമെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.
വംശീയമായും മോശമായും താഹിർ അധിക്ഷേപിക്കപ്പെട്ടിട്ടുെണ്ടന്നും സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥനോട് താരം പരാതിപ്പെട്ടിരുന്നുവെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. അധിക്ഷേപിച്ച ആളെ കണ്ടെത്തി സ്റ്റേഡിയത്തിന് പുറത്താക്കാൻ താഹിർ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വാക്കുകൾകൊണ്ടോ ശാരീരികമായോ താഹിർ തിരിച്ച് മോശമായി പ്രതികരിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
െഎസിസിയുടെ വംശീയ വിരുദ്ധ കോഡ് പ്രകാരം സ്റ്റേഡിയത്തിനകത്ത് വച്ച് വംശീയമോ വർഗീയമോ ആയ പരാമർശം നടത്തുന്നവരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യും. 2015 ലോകകപ്പിൽ മനുക ഒാവലിൽ വച്ച് താഹിറിനെതിരെ വംശീയാധിക്ഷേപമുണ്ടായിട്ടുണ്ട്. ‘നിെൻറ വളർത്തു മൃഗം ഒട്ടകത്തെ തലോടാൻ പോയില്ലേ’ എന്നായിരുന്നു താഹിറിനോട് ഒരാൾ ചോദിച്ചത്. 2014 ലിലും ഇതേ സ്ഥലത്ത് വച്ച് താരം അധിക്ഷേപമേൽക്കേണ്ടി വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.