ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിെൻറ ആദ്യദിനം ഇന്ത്യയെ കാത്തത് മ ഴ. കിവീസ് പേസർമാർക്ക് മുന്നിൽ മുൻനിര ബാറ്റിങ് മുനയൊടിഞ്ഞു വീണപ്പോൾ ചായക്ക് ശ േഷമെത്തിയ മഴമൂലം കളി നിർത്തിയതോടെ ഇന്ത്യ വലിയ നാണക്കേടിൽനിന്ന് രക്ഷപ്പെട്ടു. ക ളി നിർത്തുേമ്പാൾ സന്ദർശകർ അഞ്ചിന് 122 റൺസെന്ന നിലയിലാണ്.
വിരാട് കോഹ്ലി (2), ചേതേ ശ്വർ പുജാര (11), ഹനുമ വിഹാരി (7) എന്നീ വലിയ വിക്കറ്റുകൾ വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി യ കൈൽ ജാമിസണാണ് (3/38) ഇന്ത്യൻ നടുവൊടിച്ചത്. പൊരുതി നിൽക്കുന്ന ഉപനായകൻ അജിൻക്യ രഹ ാനക്കൊപ്പം (38) വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് (10) ക്രീസിൽ.
വട്ടംകറക്കി ബേസിൻ റിസർവ്
ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വൃദ്ധിമാൻ സാഹക്ക് പകരം ഋഷഭ് പന്തും ഓൾറൗണ്ടറായി ആർ. അശ്വിനും ഇടംപിടിച്ചു. ഇന്നിങ്സിെൻറ തുടക്കത്തിൽ ട്രെൻറ് ബോൾട്ടിന് തുടർച്ചയായ രണ്ട് ബൗണ്ടറികൾ പായിച്ച് പൃഥ്വി ഷാ ആക്രമണോത്സുകത കാണിച്ചു. എന്നാൽ, ടിം സൗത്തിയുടെ ഔട്ട് സ്വിങ്ങർ നേരിടുേമ്പാൾ ഫൂട്ട്വർക്ക് പിഴച്ച ഷായുെട (16) ഓഫ് സ്റ്റംപിളകി.
വൺഡൗണായി ക്രീസിലെത്തിയ പുജാരയും മായങ്കും സാഹചര്യം മനസ്സിലാക്കി പന്തുകളെ ക്ഷമയോടെയാണ് നേരിട്ടത്. എന്നാൽ, കൂസലില്ലാതെ പന്തെറിഞ്ഞ ജാമിസണിെൻറ ലെങ്തും ബൗൺസും സമന്വയിപ്പിച്ച പന്തുകൾ നേരിടാനാകാതെ ഇരുവരും പതറി. മൂന്നാമത്തെ ഓവറിൽ സ്വിങ് ചെയ്ത് വന്ന ജാമിസണിെൻറ പന്തിന് ബാറ്റുവെക്കുകയല്ലാതെ പുജാരക്ക് രക്ഷയുണ്ടായില്ല. പുജാരയുടെ (11) ബാറ്റിൽ ഉരസിപ്പോയ പന്ത് വിക്കറ്റിന് പിന്നിൽ ബി.ജെ. വാട്ലിങ്ങിെൻറ ഗ്ലൗസിൽ വിശ്രമിച്ചു.
ഫോമില്ലാതെ കോഹ്ലി
ഏകദിന പരമ്പരയിലെ നിരാശ മായ്ക്കാനെത്തിയ നായകൻ കോഹ്ലിയും ജാമിസണിന് മുന്നിൽ മുട്ടുമടക്കി. മികച്ച ഡെലിവറികളുമായി ആദ്യം ക്ഷമ പരീക്ഷിച്ച ശേഷമാണ് ജാമിസൺ ഇന്ത്യൻ നായകനെ പുറത്താക്കിയത്.
സ്ലിപ്പിൽ റോസ് ടെയ്ലർ പിടികൂടുകയായിരുന്നു. മൂന്ന് ഫോർമാറ്റിലുമായി ന്യൂസിലൻഡിൽ എട്ടുമത്സരങ്ങൾ കളിച്ച കോഹ്ലിക്ക് ആകെ ഒരു അർധശതകം മാത്രമാണ് നേടാനായത്. ആദ്യ ഏകദിനത്തിൽ നേടിയ 51 റൺസാണ് പര്യടനത്തിലെ താരത്തിെൻറ ടോപ്സ്കോർ.
കരകയറ്റാൻ രഹാനെയും പന്തും
കോഹ്ലി മടങ്ങിയശേഷം മായങ്കും രഹാനെയും ഉച്ചഭക്ഷണം വരെ വിക്കറ്റ് കളയാതെ കാത്തു. നാലാം വിക്കറ്റിൽ സ്കോർ മുന്നോട്ടുനയിക്കവേ ബോൾട്ടിനെ ഹുക്ക് ഷോട്ടിലൂടെ ബൗണ്ടറി കടത്താനുള്ള മായങ്കിെൻറ (34) ശ്രമം പാളി.
ലോങ് ലെഗിൽനിന്നും ഓടിയെത്തിയ ജാമിസൺ പന്ത് കൈപ്പിടിയിലൊതുക്കി. സന്നാഹ മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ വിഹാരിയായിരുന്നു (7) ജാമിസണിെൻറ മുന്നാമത്തെ ഇര.
ആറാം വിക്കറ്റിൽ രഹാനെയും പന്തും 21 റൺസ് ചേർത്തു. 122 പന്തുകൾ നേരിട്ട രഹാനെ നാലു ബൗണ്ടറികൾ സഹിതമാണ് 38 റൺസിലെത്തിയത്. ചായക്കുശേഷം ഇടിയോടുകൂടി മഴപെയ്തതോടെ ആദ്യ ദിനത്തിലെ മൂന്നാമത്തെ സെഷൻ ഒരുബോൾപോലും ചെയ്യാതെ ഉപേക്ഷിച്ചു.
വിക്കറ്റിന് പിന്നിൽ സാഹയെക്കാൾ മോശമാണെങ്കിലും വിക്കറ്റിന് മുന്നിൽ താൻതന്നെയാണ് കേമനെന്ന് തെളിയിക്കാനുള്ള സുവർണാവസരമാണ് പന്തിന് ൈകവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.