ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 ടിക്കറ്റ് വില്പന മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നടൻ മോഹന്‍ലാല്‍ നിര്‍വഹിച്ചു. താജ് വിവാന്തയിൽ നടന്ന ചടങ്ങില്‍ പവര്‍ലിങ്ക് ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ പി. പ്രദീപിന് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡൻറും സോണല്‍ ഹെഡുമായ എന്‍.കെ. പോൾ മോഹന്‍ലാലിന് ടിക്കറ്റ് കൈമാറി.
വിദ്യാർഥികള്‍ക്കുള്ള 350 രൂപയുടെ ടിക്കറ്റുകള്‍ ഇൗമാസം 29, 30, 31 തീയതികളില്‍ ഫെഡറല്‍ ബാങ്കിെൻറ കോട്ടണ്‍ഹില്‍, ശ്രീകാര്യം, പാളയം ശാഖകളില്‍ ലഭിക്കും. ടിക്കറ്റിന് കിഴിവ് ലഭിക്കുന്നതിനായി ടിക്കറ്റ് വാങ്ങുന്ന സമയത്തും സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഒരാള്‍ക്ക് ഒരു ടിക്കറ്റേ ലഭിക്കൂ. പൊതുജനങ്ങള്‍ക്ക് 700 രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ നാലുവരെ തിരുവനന്തപുരത്തുള്ള ഫെഡറല്‍ ബാങ്കിെൻറ കോട്ടണ്‍ഹിൽ, പാളയം, ശ്രീകാര്യം, പട്ടം, നന്തന്‍കോട്, കുറവന്‍കോണം, കാര്യവട്ടം, പേരൂര്‍ക്കട എന്നീ ശാഖകളിൽ ലഭിക്കും. കോട്ടണ്‍ഹിൽ, പാളയം, കഴക്കൂട്ടം ശാഖകളില്‍ 1000 രൂപയുടെ ടിക്കറ്റും ലഭിക്കും.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ യഥാർഥ ടിക്കറ്റുകളാക്കി മാറ്റിവാങ്ങുന്നതിനായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ കോട്ടണ്‍ഹിൽ, പട്ടം, പാളയം, പാറ്റൂർ, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, പോങ്ങുംമൂട്, കുറവന്‍കോണം എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളിലെത്തണം. ഈ മാസം 29ന് പാളയം, കോട്ടണ്‍ഹില്‍, ശ്രീകാര്യം ശാഖകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്സ്ചേഞ്ച് ചെയ്യാം. തിരിച്ചറിയല്‍ രേഖയും ടിക്കറ്റ് എടുക്കുമ്പോള്‍ ലഭിച്ച എസ്.എം.എസും ഹാജരാക്കണം. നവംബര്‍ അഞ്ച് മുതൽ ഏഴ് വരെ സ്പോര്‍ട്സ് ഹബ്ബിലെ ഒന്നാംനമ്പര്‍ ഗേറ്റിനകത്തുള്ള പ്രത്യേക കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്സ്ചേഞ്ച് ചെയ്യാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി എത്രയുംപെട്ടന്ന് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്സ്ചേഞ്ച് ചെയ്യണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.