ഇന്ത്യ-ആസ്ട്രേലിയ അവസാന ട്വൻറി20 മത്സരം ഇന്ന്
text_fieldsഹൈദരാബാദ്: അവസാന ട്വൻറി20 മത്സരത്തിനായി വിരാട് കോഹ്ലിയും ഡേവിഡ് വാർണറും ഒരിക്കൽകൂടി കൊമ്പുകോർക്കാനൊരുങ്ങുേമ്പാൾ ഹൈദരാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലിന്ന് ‘ഫൈനൽ’. മൂന്നുമത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിൽ ഇന്ത്യയും ആസ്ട്രേലിയയും ഒരോ മത്സരങ്ങൾ വീതം ജയിച്ചപ്പോൾ ഇന്ന് കളിപിടിക്കുന്നവർക്ക് ജേതാക്കളാവാം.
ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യക്ക് ലക്ഷ്യം ഇരട്ടകിരീടമാണെങ്കിൽ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നത് ഒഴിവാക്കാനായിരിക്കും ഒാസീസിെൻറ ശ്രമം. ആദ്യമത്സരത്തിൽ ഒമ്പതുവിക്കറ്റിന് ഒാസീസിനെ തകർത്തുവിട്ട ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ കണക്കുകൂട്ടൽ തെറ്റിയിരുന്നു. ഗുവാഹതിയിലെ ബാരാസ്പര സ്റ്റേഡിയത്തിലെ കന്നി മത്സരത്തിനിറങ്ങിയ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയമായപ്പോൾ, കളികൈവിട്ടത് എട്ടുവിക്കറ്റിന്. യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരിലൊരാൾക്കുപകരം അക്സർ പേട്ടലിനെ പരീക്ഷിക്കുകയാണെങ്കിൽ വിരമിക്കാനൊരുങ്ങുന്ന ആശിഷ് നെഹ്റക്ക് മൂന്നാം മത്സരത്തിലും കളത്തിലിറങ്ങാനാവില്ല.
രണ്ടാം മത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തി വരവറിയിച്ച പുതിയ പേസ് ബൗളർ ബെഹ്റേൻറാഫിലാണ് ഒാസീസിെൻറ പ്രതീക്ഷ. രണ്ടുമത്സരങ്ങളിലും രണ്ടാമതു ബാറ്റുചെയ്ത ടീമുകൾ വിജയിച്ച ചരിത്രമാണ് ഹൈദരാബാദിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.