രണ്ടാം ഏകദിനം: ഇന്ത്യ 252ന് പുറത്ത്
text_fieldsകൊൽക്കത്ത: ആസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 50 ഒാവറിൽ 252റൺസിന് പുറത്തായി. ആസ്ട്രേലിയക്ക് വിജയലക്ഷ്യം 253 റൺസ്.
ഒാപ്പണർ അജിൻക്യ രഹാനെയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളുടെ മാത്രം ബലത്തിലാണ് ഇന്ത്യ 250 കടന്നത്.
ഫാസ്റ്റ് ബൗളർമാരായ കോൾട്ടർ നെയ്ലും റിച്ചാർഡ്സണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ വരിഞ്ഞുകെട്ടി. ടോസ് നേടിയ കോഹ്ലി ആദ്യ ഏകദിനം അനായാസം ജയിച്ചതിെൻറ ആേവശത്തിലാണ് കഴിഞ്ഞ കളിയിലെപ്പോലെ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാൽ, ഇൗഡൻ ഗാർഡെൻറ കാമുകനായ രോഹിത് ശർമ വെറും ഏഴ് റൺസുമായി കളം കയറിയപ്പോൾ ഇന്ത്യ ബാക്ക്ഫുട്ടിലായി. എന്നാൽ, കോഹ്ലിയും രഹാനെയുംകൂടി ഇന്ത്യൻ ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ 102 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷം 55 റൺസുമായി രഹാനെ മടങ്ങി. പകരമെത്തിയ മനീഷ് പാണ്ഡെ കഴിഞ്ഞ കളിയിലെപ്പോലെ നിരാശ സമ്മാനിച്ചു മൂന്നു റൺസുമായി അഗാറിെൻറ പന്തിൽ കുറ്റി തെറിച്ചു പുറത്തായി.
നാലാം വിക്കറ്റിൽ കേദാർ ജാദവ് നിലയുറപ്പിക്കുമെന്നു കരുതിയ നിമിഷത്തിൽ കോൾട്ടർ നെയ്ൽ വീണ്ടും ആഞ്ഞടിച്ചു. മാക്സ്വെല്ലിെൻറ കൈയിൽ കേദാറിനെ ഭദ്രമായി ഏൽപ്പിച്ച നെയ്ൽ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി.
അതിനിടയിൽ കോഹ്ലി അർധ സെഞ്ച്വറി പിന്നിട്ടിരുന്നു. മറ്റൊരു സെഞ്ച്വറി കൂടി പിറക്കുമെന്നു കരുതിയ ഘട്ടത്തിൽ കോഹ്ലി വീണതാണ് ഇന്ത്യൻ ഇന്നിങ്സിന് തിരിച്ചടിയായത്. 95 റൺസിലെത്തിയപ്പോൾ നെയ്ൽ വീണ്ടും അന്തകനാവുകയായിരുന്നു. കുറ്റി തെറിച്ചാണ് ഇന്ത്യൻ നായകൻ മടങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ തകർച്ചയിൽനിന്ന് ഇന്ത്യയെ പിടിച്ചുകയറ്റിയ ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ, വെറും അഞ്ച് റൺസെടുത്ത ധോണിയെ സ്മിത്തിെൻറ കൈയിലെത്തിച്ച് റിച്ചാർഡ്സൺ ഇന്ത്യൻ കുതിപ്പ് തടഞ്ഞു.
ഒന്നാം ഏകദിനത്തിലെ ഹീറോ ഹർദിക് പാണ്ഡ്യക്ക് അവസാന ഒാവറുകളിൽ കൂറ്റൻ അടി പുറത്തെടുക്കാനുമായില്ല. 20 വീതം റൺസെടുത്ത് പാണ്ഡ്യയും ഭുവനേശ്വറും പുറത്തായി. ഇന്നിങ്സിലെ അവസാന പന്തിൽ യുസ്വേന്ദ്ര ചാഹൽ റണ്ണൗട്ടായതോടെ ഇന്ത്യ 252 റൺസിന് എല്ലാവരും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.