കത്തിക്കയറി മാക്സ്വെൽ; അവസാന ഒാവറിൽ ഇന്ത്യൻ അടിയറവ്
text_fieldsബംഗളൂരു: മാക്സ്വെല്ലിെൻറ ഇങ്ങനെയൊരു ‘സർജിക്കൽ സ്ട്രൈക്’ ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷിച്ചിരുന്നില്ല. ഇ ന്ത്യയുടെ മൂന്ന് മുൻനിര താരങ്ങൾ വിയർപ്പൊഴുക്കി നേടിയത് മാക്സ്വെൽ(113നോട്ടൗട്ട്) ഒറ്റക്ക് അടിച്ചെടുത ്തു. വെടിക്കെട്ട് സെഞ്ച്വറിയുമായി മാക്സ്വെൽ ആളിക്കത്തിയ രണ്ടാം ട്വൻറി20ൽ ഇന്ത്യയെ ഏഴുവിക്കറ്റിന് തോൽപിച ്ച് ആസ്ട്രേലിയക്ക് പരമ്പര (2-0). സ്കോർ: ഇന്ത്യ-190/4, ആസ്ട്രേലിയ-(194/3-19.4). ഇന്ത്യൻ മണ്ണിൽ ആസ്ട്രേലിയയുടെ ആദ്യ ട്വൻറി20 പരമ്പരയാണിത്. മാക്സ്വെൽ ട്വൻറി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ആസ്ട്രേലിയൻ താരമായി.
ആദ്യ മത്സരത്തിലെ ജയം ഒാർത്ത് ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിളിക്കുകയായിരുന്നു. ലോകേഷ് രാഹുലിെൻറ(47) മികച്ച തുടക്കത്തിനു പിന്നാലെ തളർന്ന ഇന്ത്യൻ സ്കോറിനെ, വിരാട് കോഹ്ലിയും (38 പന്തിൽ പുറത്താകാതെ 72), എം.എസ് ധോണിയും(23 പന്തിൽ 40) ചേർന്ന് ഉണർത്തി. ജെയ് റിച്ചാഡ്സണിനെയും പാറ്റ് കമ്മിസിനെയും അതിർത്തി അടിച്ചുപരത്തി ഇരുവരും സ്കോർ 190 ലേക്കെത്തിച്ചപ്പോൾ ജയം ഉറപ്പിച്ചപോലെയായിരുന്നു ഇന്ത്യ ഫീൽഡിങ്ങിനെത്തിയത്. മറുപടി ബാറ്റിങ്ങിൽ ഒാസീസിെൻറ ആദ്യ രണ്ടു വിക്കറ്റുകൾ ആറ് ഒാവറിനുള്ളിൽ നഷ്ടമായതോടെ കോഹ്ലിയും സംഘവും വീർപ്പുമുട്ടി. മാർകസ് സ്റ്റോണിസിനെ(7) സിദ്ദാർഥ് കൗളും, ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ(8) വിജയ് ശങ്കറും മടക്കി അയച്ചു.
എന്നാൽ, എല്ലാം മാറിമറിഞ്ഞത് പെെട്ടന്നായിരുന്നു. ക്രീസിലെത്തിയ മാക്സ്വെൽ ഒാപണർ ഡാർസി ഷോർടിനെ (40) കൂട്ടുപിടിച്ച് വെടിക്കെട്ടിന് തിരികൊളുത്തി. യുസ്വേന്ദ്ര ചഹലിനെ (4 ഒാവർ 47) പ്രഹരിച്ച് കൊണ്ടുള്ള തുടക്കം. പിന്നെ പന്തുമായെത്തിയവർക്കെല്ലാം കിട്ടി ശിക്ഷ. ക്രുണാൽപാണ്ഡ്യയും (4ഒാവർ 33 റൺസ്), വിജയ് ശങ്കറിനെയും (4-38), സിദ്ധാർഥ് കൗളിനെയും (3.4-45) പലവട്ടം അതിർത്തി കടത്തി. അൽപം ദാക്ഷിണ്യം കാണിച്ചത് ജസ്പ്രീത് ബുംറക്കെതിരെ മാത്രം. തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഒമ്പത് തവണയാണ് മാക്സ്വെൽ പന്ത് നിലംതൊടാതെ അതിർത്തി കടത്തിയത്. ഒപ്പം ഏഴു ഫോറും. 50 പന്തിലായിരുന്നു മാക്സ്വെല്ലിെൻറ സെഞ്ച്വറി. അവസാന ഒാവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്ന എതിരാളികളെ സിദ്ധാർഥ് കൗൾ ആദ്യ രണ്ടു പന്തുകളിൽ സമ്മർദത്തിലാക്കിയെങ്കിലും മൂന്നും നാലും പന്തുകളിൽ സിക്സും ഫോറും അടിച്ച് രണ്ടു പന്ത് ബാക്കിയിരിക്കെ മാക്സ്വെൽ ജയിപ്പിച്ചു. ഇന്ത്യൻ നിരയിൽ ശിഖർ ധവാനും(14) ഋഷഭ് പന്തിനും(1) തിളങ്ങാനായില്ല. ദിനേശ് കാർത്തിക് (8) പുറത്താകാതെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.