പുക; കളി
text_fieldsന്യൂഡൽഹി: പുകമൂടിയ അന്തരീക്ഷത്തിൽ ഒന്നും തെളിയുന്നില്ലെങ്കിലും ചിലരുടെ ഭാവി തെളി യാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയും ബംഗ്ലാദേശും. ട്വൻറി20 ലോകകപ്പ് തയാറെടുപ്പിെൻ റ ആദ്യ ഓഡിഷനായി കണക്കാക്കപ്പെടുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെ ടീമിൽ സ്ഥാനമുറപ്പി ക്കാൻ യുവതാരങ്ങളും സീനിയർ താരങ്ങളും ക്രീസിലിറങ്ങും. അന്തരീക്ഷ മലിനീകരണംമൂലം വി ഷമയമായ ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനിയാണ് ഇന്ത്യ-ബംഗ്ലാദേശ് ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്. ആരോഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ച ഡൽഹിയിൽനിന്ന് മത്സരം മാറ്റണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും ബി.സി.സി.ഐ മത്സരം മുൻനിശ്ചയപ്രകാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. സന്ദർശക ടീം പരാതി ഉന്നയിച്ചിെല്ലങ്കിലും മലിനീകരണം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. പരമ്പരക്ക് തൊട്ടുമുമ്പ് നായകൻ ശാകിബുൽ ഹസന് വിലക്കുവീണതിെൻറ ഞെട്ടലിൽനിന്നും ബംഗ്ലാദേശ് ഇനിയും കരകയറിയിട്ടില്ല. ബംഗ്ലാദേശിനെതിര കളിച്ച എട്ട് ട്വൻറി20യിൽ എട്ടിലും ഇന്ത്യക്കായിരുന്നു ജയം.
സഞ്ജുവിനും ദുബെക്കും സാധ്യത
മത്സരത്തിനുമുന്നോടിയായി നായകൻ രോഹിത് ശർമയുടെ വാർത്തസമ്മേളനം നൽകുന്ന സൂചനയനുസരിച്ച് മലയാളി താരം സഞ്ജു സാംസൺ, മുംബൈ ഓൾറൗണ്ടർ ശിവം ദുബെ എന്നീ ബാറ്റ്സ്മാന്മാരിൽ ഒരാൾക്ക് ടീമിലിടം ലഭിച്ചേക്കും. അങ്ങനയെങ്കിൽ ദുബെയുടെ നീലക്കുപ്പായത്തിൽ ആദ്യ മത്സരമാകും ഇത്. വിജയ് ഹസാരെ ട്രോഫിയിലെ മിന്നും ഫോം പരിഗണിച്ചാണ് സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാെൻറ റോളിൽ ടീമിലെടുത്തത്. 2015ൽ അരങ്ങേറിയ ശേഷം താരത്തിന് ടീമിലെത്താനായിരുന്നില്ല. ദുബെക്ക് അവസരം ലഭിക്കുകയാണെങ്കിൽ സഞ്ജുവും മനീഷ് പാണ്ഡെയും പുറത്തിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും ഫോമിലായിരുന്ന നായകൻ രോഹിത് ശർമയുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ട്വൻറി20 പരമ്പരയിലും വിജയ് ഹസാരെ ട്രോഫിയിലും നിറംമങ്ങിയ ഓപണർ ശിഖർ ധവാനും മികച്ച ഇന്നിങ്സ് സ്വപ്നം കാണുന്നു.
ഇരിപ്പുറപ്പിക്കാൻ താരങ്ങൾ
ഇന്ത്യൻ ടീമിലെ വൻതോക്കുകളൊന്നും ബൗളിങ് നിരയിലില്ലാത്തതിനാൽ ഖലീൽ അഹമദിനും ദീപക് ചഹറിനും തിളങ്ങാനുള്ള അവസരമാണിത്. യൂസ്വേന്ദ്ര ചഹലും വാഷിങ്ടൺ സുന്ദറുമാകും മറ്റ് ബൗളർമാർ. ധവാനെപ്പോലെ ചഹലിനും ടീമിലിടം ഉറപ്പിക്കാൻ മികച്ച പ്രകടനം അനിവാര്യമാണ്. അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാൻ സാധിക്കുന്നത് രാഹുൽ ചഹറിനെ മറികടക്കാൻ സുന്ദറിന് സഹായകമാകും. അഫ്ഗാനിസ്താനും സിംബാബ്വെയും പങ്കെടുത്ത ത്രിരാഷ്ട്ര ട്വൻറി20 പരമ്പര കഴിഞ്ഞാണ് ബംഗ്ലാദേശിെൻറ വരവ്. കളിച്ച നാലിൽ മൂന്നും ജയിച്ച കടുവകൾ അയൽക്കാരെ ഞെട്ടിക്കാനുറച്ചാണ് എത്തിയിരിക്കുന്നത്. ശാകിബിെൻറയും സീനിയർതാരം തമീം ഇഖ്ബാലിെൻറയും അസാന്നിധ്യത്തിലും മികച്ചതെന്ന് പറയാവുന്ന ബാറ്റിങ് െലെനപ്പ്തന്നെയാണ് ബംഗ്ലാദേശിെൻറ കരുത്ത്. ലിട്ടൺ ദാസ്, മുഷ്ഫികുർ റഹീം, സൗമ്യ സർക്കാർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയെ നായകൻ മഹ്മുദുല്ല റിയാദാണ് നയിക്കുന്നത്.
ടീം: ഇന്ത്യ: രേഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശിവം ദ്യുബെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ക്രുനാൽ പാണ്ഡ്യ, ഋഷഭ് പന്ത്, ലോകേഷ് രാഹുൽ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ശർദുൽ ഠാക്കൂർ, ദീപക് ചഹർ, യൂസ്വേന്ദ്ര ചഹൽ, ഖലീൽ അഹമദ്.
ബംഗ്ലാദേശ്: മഹ്മുദുല്ല റിയാദ് (ക്യാപ്റ്റൻ), താജിയുൽ ഇസ്ലാം, മുഹമ്മദ് മിഥുൻ, ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, നയിം ശെയ്ഖ്, മുഷ്ഫികുർ റഹീം, അഫീഫ് ഹുസൈൻ, മൊസദ്ദക് ഹുസൈൻ, അമീനുൽ ഇസ്ലാം, അറഫാത്ത് സണ്ണി, അബു ഹൈദർ, അൽ സമീൻ ഹുൈസൻ, മുസ്തഫിസുർ റഹ്മാൻ, ഷഫിയുൽ ഇസ്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.