ആറിന് 152; ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്സിലും തകർച്ച
text_fieldsകൊൽക്കത്ത: പന്ത് പിങ്കായാലും ചുവപ്പായാലും നമുക്ക് വിഷയമല്ലെന്ന കണക്കേയാണ് ഇന് ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും ബംഗ്ലാദേശ് ടീമിെൻറയും നിലപാട്. ചുവന്ന പന്തിലും വെള്ളപ്പന്തിലും ആധിപത്യം സ്ഥാപിച്ച വിരാട് കോഹ്ലി (136) പകൽ-രാത്രി മത്സരത്തിലെ ഒരിന് ത്യക്കാരെൻറ ആദ്യ സെഞ്ച്വറിയുമായി രണ്ടാം ടെസ്റ്റിെൻറ രണ്ടാം ദിനത്തിെൻറ ആദ്യ പകുതി യിൽ കളം വാണു. ആദ്യ ഇന്നിങ്സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് തകർച്ച പ്രകടമാക്കി ബംഗ്ലാദേശും പതിവു രീതികൾക്കൊപ്പം പാഡുകെട്ടി. നാലുവിക്കറ്റ് പിഴുത ഇഷാന്ത് ശർമയ ാണ് ബംഗ്ലാ ബാറ്റിങ് നിരക്ക് കനത്ത നാശം വിതച്ചത്.
241 റൺസിെൻറ കടവുമായി രണ്ടാം ഇന്ന ിങ്സിന് ക്രീസിലെത്തിയ ബംഗ്ലാദേശ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. രണ്ടാം ദിനം ഇൗഡൻ ഗാർഡൻസിൽ സ്റ്റംപെടുക്കുേമ്പാൾ ആറിന് 152 റൺസെന്നനിലയിലാണ് അയൽക്കാർ. നാലുവിക്കറ്റ് കൈയിലിരിക്കേ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കടുവകൾക്ക് 89 റൺസ് കൂടിവേണം. നാലിന് 13 റൺസെന്ന നിലയിൽ തകർന്ന ടീമിനെ കരകയറ്റിയ മുഷ്ഫിഖുർ റഹീമും (59 നോട്ടൗട്ട്) മഹ്മൂദുല്ലയും (39 റിട്ടയർഡ് ഹർട്ട്) ചേർന്നാണ് ചരിത്ര മത്സരം മൂന്നാം ദിവസത്തിലേക്ക് നീട്ടിയത്.
പിങ്ക് പന്തിലും കോഹ്ലി
ഒന്നാം ദിനം 59 റൺസെന്ന നിലയിൽ നിർത്തിയ കോഹ്ലി 27ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചാണ് ബാറ്റ് താഴെ വെച്ചത്. നാലാം വിക്കറ്റിൽ നായകനും ഉപനായകനും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. അജിൻക്യ രഹാനെ (51) അർധശതകം പൂർത്തിയാക്കിയ ഉടനെ മടങ്ങി. മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ തജിയുൽ ഇസ്ലാം കോഹ്ലിയെ മടക്കി അയച്ചു. ശേഷമെത്തിയ ബാറ്റ്സ്മാൻമാരിൽ ആർക്കുംതന്നെ മികച്ച സംഭാവന നൽകാൻ സാധിച്ചില്ല. സ്കോർ ഒമ്പതിന് 347 റൺസിലെത്തി നിൽക്കേ 241റൺസിെൻറ ലീഡുമായി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
തീതുപ്പി ഇഷാന്ത്
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശിെൻറ അക്കൗണ്ട് തുറക്കും മുേമ്പ ഓപണർ ശദ്മാൻ ഇസ്ലാമിനെ (0) ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുരുക്കി. മൂന്നാം ഓവറിൽ ബംഗ്ല നായകൻ മോമിനുൽ ഹഖിനെ (പൂജ്യം) വിക്കറ്റ് കീപ്പർ സാഹയുടെ ൈകളിലെത്തിച്ച ഇഷാന്ത് സ്കോർ രണ്ടിന് രണ്ട് എന്ന നിലയിലാക്കി. സ്കോർ ഒമ്പതിലെത്തി നിൽക്കേ മുഹമ്മദ് മിഥുനെ (ആറ്) ഉമേഷ് യാദവും 13ലെത്തി നിൽക്കേ ഇമ്രുൽ ഖയസിനെ (അഞ്ച്) ഇഷാന്തും കൂടി മടക്കിയതോടെ ബംഗ്ലാദേശ് തകർന്നു.
ശേഷമാണ് കടുവകളെ കരകയറ്റിയ കൂട്ടുകെട്ടുയർന്നത്. അഞ്ചാം വിക്കറ്റിൽ മഹ്മുദുല്ലയെ കൂട്ടുപിടിച്ച് 69 റൺസ് ചേർത്ത മുഷ്ഫിഖ് താരം പരിക്കേറ്റ് മടങ്ങിയ ശേഷം മെഹ്ദി ഹസനെ (15) കൂട്ടുപിടിച്ച് 51റൺസും അടിച്ച് ഇന്ത്യക്കാരുെട ക്ഷമ പരീക്ഷിച്ചു. രണ്ടാം ദിനത്തിലെ അവസാന പന്തിൽ തജിയുൽ ഇസ്ലാമിനെ (11) പുറത്താക്കി ഉമേഷ് ഇന്ത്യയും ജയവും തമ്മിലെ അകലം നാലുവിക്കറ്റാക്കി കുറച്ചു.
റെക്കോഡ് വീരൻ
റെക്കോഡുകൾ തകർക്കൽ ശീലമാക്കിയ കോഹ്ലി പിങ്ക് ടെസ്റ്റിലും ഒരുപിടി റെക്കോഡുകൾ സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ 70 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമെന്ന സചിെൻറ (505 ഇന്നിങ്സ്) റെക്കോഡാണ് കോഹ്ലി (438 ഇന്നിങ്സ്) ശനിയാഴ്ച തകർത്തത്. നായക സ്ഥാനത്ത് കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്ലി (20) രണ്ടാം സ്ഥാനത്തേക്കുയർന്നു. ഗ്രെയിം സ്മിത്താണ് (25) പട്ടികയിൽ ഒന്നാമത്. ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികളെന്ന റിക്കി പോണ്ടിങ്ങിെൻറ (41) െറക്കോഡിനൊപ്പമെത്താനും കോഹ്ലിക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.