പാകിസ്താനെ തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ഫൈനലിൽ
text_fieldsകോലാലംപൂർ: പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഏഷ്യ കപ്പ് ട്വൻറി 20 ചാമ്പ്യൻസ് ഫൈനലിൽ. പാകിസ്താൻ ഉയർത്തിയ 73 റൺസ് വിജയലക്ഷ്യം നാല് ഒാവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
എകത ബിഷ്തിെൻറ ബൗളിങ്ങാണ് പാകിസ്താൻ ബാറ്റിങ് നിരയെ തകർത്ത്. ബിഷ്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ശിഖ പാണ്ഡേയും അനുജ പാട്ടിലും തുടക്കത്തിൽ തന്നെ വിക്കറ്റ് നേടി പാകിസ്താന് കനത്ത പ്രഹരം നൽകിയിരുന്നു. ഇൗ പ്രഹരത്തിൽ നിന്ന് കരകയറാൻ പാകിസ്താന് ഒരുഘട്ടത്തിലും സാധിച്ചില്ല. നിശ്ചിത 20 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 72 റൺസെടുത്തത്.
ഇന്ത്യയുടെ ബാറ്റിങ്ങു തുടങ്ങിയത് തകർച്ചയോടെയായിരുന്നു. ആറ് ബോളുകൾ നേരിട്ട മിതാലി രാജ് പൂജ്യത്തിന് പുറത്തായത് ടീമിന് കനത്ത ആഘാതമായി. ദീപ്തി ശർമ്മയും മടങ്ങിയതോടെ ഇന്ത്യ 5-2 എന്ന പരിതാപകരമായ നിലയിലേക്കു വീണു. എന്നാൽ, അപകടഘട്ടത്തിൽ ഒന്നിച്ച മന്ദാനയും കൗറും ചേർന്ന സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കൗർ 34 റൺസും മന്ദാന 38 റൺസും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.