സീനിയർ ടീമിൽ ഇടംലഭിക്കാത്തത് പ്രകടനത്തെ ബാധിക്കുന്നു -ശ്രേയസ്സ് അയ്യർ
text_fieldsബംഗളൂരു: ആഭ്യന്തര ക്രിക്കറ്റിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും സീനിയർ ടീമിൽ ഇടംലഭിക്കാത്ത് തെൻറ പ്രകടനത്തെ ബാധിക്കുന്നതായി ഇന്ത്യ ‘എ’ ടീം ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. ടീമിെൻറ വിളിയും കാത്തിരിക്കുന്നത് ബുദ്ധിമുേട്ടറിയ കാര്യമാണ്. മികച്ച നിലവാരത്തിലുള്ള ബൗളർമാരെ നേരിടുമ്പോഴാണ് കളി കൂടുതൽ മെച്ചപ്പെടുന്നത്. അതിനാൽ പൂർണ ശ്രദ്ധ നിലനിർത്തുക എന്നതാണ് പ്രധാനം. അതുപക്ഷേ നേരത്തേ പറഞ്ഞതുപോലെ സാധിക്കാതെ പോകുന്നു -അയ്യർ പഞ്ഞു.
സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും പരിമിത ഒാവർ മത്സരങ്ങളിൽ കളിക്കാൻ മാത്രമാണ് അയ്യർക്ക് അവസരം നൽകിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ കേളികേട്ട ഇന്ത്യൻ ബാറ്റിങ് നിര താളം കണ്ടെത്താൻ പ്രയാസപ്പെടുേമ്പാഴാണ് ഏെറ യുവതാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന താരത്തിെൻറ ഇത്തരത്തിലൊരു പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ഇൗ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയിലാണ് അയ്യർ അവസാനമായി സീനിയർ ടീമിൽ കളിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യ ‘എ’ ടീം ന്യൂസിലൻഡിൽ പര്യടനം നടത്തിയപ്പോൾ സെഞ്ച്വറിയടക്കം (108) അയ്യർ 317 റൺസ് വാരിക്കൂട്ടിയിരുന്നു.
െഎ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ഡൽഹി ഡെയർഡെവിൾസ് ആ സ്ഥാനം വിശ്വസിച്ചേൽപിച്ചതും അയ്യരെയായിരുന്നു. അയ്യരുടെ കീഴിൽ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ‘എ’ 1-0ത്തിന് പരമ്പര നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.