സന്നാഹം ജയിച്ച് ഇന്ത്യ
text_fieldsലണ്ടൻ: മഴ കളി തടസ്സപ്പെടുത്തിയ ചാമ്പ്യൻസ് േട്രാഫി സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഡക്വർത്ത്-ലുയിസ് നിയമപ്രകാരം ഇന്ത്യക്ക് 45 റൺസ് ജയം. ആദ്യ ബാറ്റുചെയ്ത ന്യൂസിലൻഡിെൻറ 189 റൺസിന് മറുപടിബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നിന് 129 റൺസിലെത്തിയിരിക്കെ മഴെപയ്യുകയായിരുന്നു. ഇതോടെ ലക്ഷ്യം 26 ഒാവറിൽ 84 റൺസായി പുതിക്കിനിശ്ചയിച്ചു. മികച്ച റൺനിരക്ക് നിലനിർത്തിയ ഇന്ത്യ 45 റൺസിന് കളി ജയിച്ചു.
മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും മൂന്നുവീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യം ബാറ്റുചെയ്ത കിവികൾ 189 റൺസിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ 52 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും 17 റൺസുമായി വിക്കറ്റ് കീപ്പർ എം.എസ്. ധോണിയും പുറത്താകാതെ നിന്നു. അജിൻക്യ രഹാനെ (7), ശിഖർ ധവാൻ (40), ദിനേശ് കാർത്തിക് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ന്യൂസിലൻഡ് നിരയിൽ ഒാപണർ ലൂക്ക് റോഞ്ചിക്കും (66) ജെയിംസ് നീഷാമിനും (46) മാത്രമാണ് തിളങ്ങാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.