പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യക്ക് പേടിയെന്ന് ഷഹരിയാർ ഖാൻ
text_fieldsഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തോറ്റതോടെ ഇന്ത്യക്ക് പാകിസ്താനെതിരെ കളിക്കുന്നത് പേടിയാണെന്ന ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ ഷഹരിയാർ ഖാൻ രംഗത്തെത്തി. പാകിസ്താനെതിരെ പരമ്പര കളിക്കാൻ ഇന്ത്യ തയ്യാറാകാത്തത് ഇതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈനലിലെ ജയത്തിനു ശേഷം ഇന്ത്യയോട് പരമ്പര കളിക്കാൻ തങ്ങൾ വെല്ലുവിളിച്ചിരുന്നു. എന്നാലവർ കളിക്കാൻ വന്നില്ല. ഇന്ത്യക്ക് ഞങ്ങളുടെ ടീമിനെ പേടിയാണ്. ഐസിസി മത്സരങ്ങളിൽ നിങ്ങൾക്കെതിരെ കളിക്കുന്നു എന്നാണ് അവർ പറയുന്നത്- ഷഹാരി ഖാൻ വ്യക്തമാക്കി. പാക് ക്രിക്കറ്റ് ഭരണ രംഗത്തു നിന്നും ഒഴിയാനിരിക്കെയാണ് ശഹരിയാർ ഖാൻെറ പ്രസ്താവന.
നേരത്തേ ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര നടത്താൻ ഇന്ത്യ- പാക് ക്രിക്കറ്റ് ബോർഡുകൾ തീരുമാനിച്ചിരുന്നു. എന്നാൽ മുംബൈ ഭീകരാക്രമണത്തോടെ ബന്ധം വഷളാവുകയും പാകിസ്താനെതിരായ പരമ്പരകൾ ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐ.സി.സി ടൂർണമെൻറുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിരുന്നത്. കരാറുണ്ടാക്കിയിട്ടും തങ്ങളുമായി കളിക്കാൻ തയ്യാറാകാത്ത ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ ഷഹരിയാർ ഖാൻ നേരത്തേയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.