ഇന്ത്യ 292ന് പുറത്ത്; ഇംഗ്ലണ്ടിന് 40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ 40 റൺസ് ലീഡ് വഴങ്ങി. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് ടോട്ടലായ 332 റൺസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 292ന് പുറത്തായി. മുൻനിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോൾ ഉജ്ജ്വലമായി ചെറുത്തു നിന്നു രവീന്ദ്ര ജേദജയും (86 നോട്ടൗട്ട്), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹനുമ വിഹാരിയുമാണ് (56) ഇന്ത്യൻ ഇന്നിങ്സിൽ രക്ഷയായത്.
കരുൺ നായരെ തഴഞ്ഞ് ടീമിൽ ഇടം നൽകിയ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നു ഹനുമ വിഹാരിയുടെ പ്രകടനം. ശനിയാഴ്ച ആറിന് 160 എന്ന നിലയിൽ ഇന്ത്യ പതറുേമ്പാൾ ഒന്നിച്ച വിഹാരിയും രവീന്ദ്ര ജദേജയും 174 എന്ന നിലയിലാണ് ഇന്നലെ കളി പുനരാരംഭിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 77 റൺസിെൻറ ഇന്നിങ്സ് വൻ തകർച്ചയിൽ നിന്നും ഇന്ത്യയെ പിടിച്ചുയകറ്റി. ജെയിംസ് ആൻേഡഴ്സനെയും സ്റ്റുവർട്ട് ബ്രോഡിനെയും ക്ഷമയോടെ നേരിട്ടായിരുന്നു സ്കോറിങ്.
സിംഗിളും ഡബ്ളുമായി ഇവർ നിലയുറപ്പിച്ചു. സ്കോർ 237ലെത്തിയപ്പോഴാണ് വിഹാരി പുറത്തായത്. മുഇൗൻ അലി ബെയർസ്റ്റോവിെൻറ കൈയിലെത്തിച്ച് അരങ്ങേറ്റക്കാരനെ മടക്കി. 124 പന്തിൽനിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്സും സഹിതമായിരുന്നു വിഹാരിയുടെ അർധശതകം. പിന്നാലെ, ഇശാന്ത് ശർമ (25 പന്തിൽ 4), മുഹമ്മദ് ഷമി (1), ജസ്പ്രീത് ബുംറ (14 പന്തിൽ 0) എന്നിവരുടെ സ്ട്രൈക്ക് പിടിച്ച് ജദേജ അടിച്ചു കളിച്ചു.
പക്ഷേ, ഒറ്റയാൻ പോരാട്ടത്തിന് ഇന്ത്യക്ക് ലീഡ് സമ്മാനിക്കാൻ കഴിഞ്ഞില്ല. ആൻഡേഴ്സൻ മുഇൗൻ അലി, െബൻ സ്റ്റോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഒടുവിലെ റിപ്പോർട്ട് പ്രകാരം ഒന്നിന് 33 എന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.