Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജ​യം അ​രി​കെ

ജ​യം അ​രി​കെ

text_fields
bookmark_border
india-England-23
cancel

നോ​ട്ടി​ങ്​​ഹാം: ഇ​ന്ത്യ​ക്ക്​ ജ​യം വി​ളി​പ്പാ​​ട​ക​ലെ​യാ​ണ്. വി​രാ​ട്​ കോ​ഹ്​​ലി​യും കൂ​ട്ട​രും ഒ​രു​ക്കി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ ഇം​ഗ്ല​ണ്ടി​ന്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ലും മു​ട്ടു​വി​റ​ക്കു​ന്നു. നാ​ലാം ദി​നം 100 ഒാവർ പിന്നിട്ടപ്പോൾ ഒമ്പതിന്​  306 റൺസ്​ എന്ന നിലയിലാണ്​ ആതിഥേയർ. വാലറ്റക്കാരായ ആദിൽ റാഷിദും(22) ജെയിംസ്​ ആൻഡേഴ്​സ(6)നുമാണ്​ ഇപ്പോൾ ക്രീസിൽ. നേരത്തെ ഒരു ഘട്ടത്തിൽ 62 റൺസിന്​ നാല്​ വിക്കറ്റ്​ എന്നനിലയിൽ തകർന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത്​ സെഞ്ച്വറി നേടിയ ജോസ്​ ബട്​ലറി​​​െൻറയും(106) 62 റൺസെടുത്ത ബെൻ സ്​റ്റോക്​സി​​​െൻറയും ഇന്നിങ്​സുകളാണ്​. സ്​​കോ​ർ ഇ​ന്ത്യ: 329/10, 353/7 ഡി​ക്ല. , ഇം​ഗ്ല​ണ്ട്​ 161/10, 306/9(100 ഒാവർ വരെ)

വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ത​ക​ർ​പ്പ​ൻ ​സെ​ഞ്ച്വ​റി​യും(103) ചേ​തേ​ശ്വ​ർ പു​ജാ​ര​യു​ടെ​യും(72) ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യു​ടെ​യും (52) അ​ർ​ധ സ​ഞ്ച്വ​റി​യു​ടെ​യും ക​രു​ത്തി​ൽ 520 റ​ൺ​സി​​​െൻറ കൂ​റ്റ​ൻ ലീ​ഡ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​പ്പോ​ൾ ത​ന്നെ ക​ളി​യി​ൽ ഇ​ന്ത്യ ഡ്രൈ​വി​ങ്​ സീ​റ്റി​ൽ ഇ​രു​ന്നി​രു​ന്നു. പി​ന്നീ​ട്​ ബൗ​ള​ർ​മാ​ർ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി. വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ടാ​തെ 23 റ​ൺ​സു​മാ​യി നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​​​െൻറ ഒാ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ച്​ ഇ​ശാ​ന്ത്​ ശ​ർ​മ​യാ​ണ്​ ത​ക​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്.​ 

പ്ര​തി​രോ​ധി​ക്കാ​ൻ ഉ​റ​പ്പി​ച്ചി​റ​ങ്ങി​യ കീ​റ്റ​ൻ ജെ​ന്നി​ങ്​​സി​നെ (13) പു​തി​യ ദി​നം ഒ​രു റ​ൺ​സ്​ പോ​ലും നേ​ടാ​നാ​വാ​തെ​യാ​ണ്​ ഇ​ശാ​ന്ത്​ പു​റ​ത്താ​ക്കു​ന്ന​ത്. അ​തി​വേ​ഗ​ത്തി​ൽ വ​ന്ന പ​ന്ത്​ ബാ​റ്റി​ൽ ചും​ബി​ച്ച്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്തി​​​െൻറ ഗ്ലൗ​വി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ, സീ​നി​യ​ർ താ​രം അ​ല​സ്​​റ്റ​ർ കു​ക്കും ഇ​ശാ​ന്ത്​ ശ​ർ​മ​യു​ടെ മു​ന്നി​ൽ (17) കു​ടു​ങ്ങി. സ്​​ലി​പ്പി​ൽ ലോ​കേ​ഷ്​ രാ​ഹു​ലി​ന്​ പ​ന്ത്​ ന​ൽ​കി​യാ​ണ്​ കു​ക്ക്​ മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ക്രീ​സി​ലെ​ത്തി​യ ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ടും ഒ​ലീ പോ​പ്പും പ്ര​തി​രോ​ധി​ച്ചു​നി​ന്നു. പേ​സ​ർ​മാ​രെ ക​രു​ത്തി​ക്ക​ളി​ച്ച ഇ​രു​വ​രും ന​ന്നാ​യി പ്ര​തി​രോ​ധി​ച്ചു. ഒ​ടു​വി​ൽ 24ാം ഒാ​വ​റി​ൽ റൂ​ട്ടി​നും​ പി​ഴ​ച്ചു. ബും​റ​യു​ടെ കു​ത്തി​​പ്പൊ​ന്തി​യ പ​ന്തി​ന്​ ബാ​റ്റ്​​വെ​ച്ച​താ​ണ്​ വി​ന​യാ​യ​ത്. സ്​​ലി​പ്പി​ൽ ചോ​രാ​ത്ത കൈ​ക​ളു​മാ​യി നി​ല​യു​റ​പ്പി​ച്ച ലോ​കേ​ഷ്​ രാ​ഹു​ൽ പ​ന്ത്​ കൈ​പ്പി​ടി​യി​ലൊ​തു​ക്കി. 13 റ​ൺ​സു​മാ​യി ക്യാ​പ്​​റ്റ​ന്​ പ​വ​ലി​യ​നി​ലേ​ക്ക്​ മ​ട​ക്കം. പോ​പ്പി​നും സ്​​ലി​പ്പ്​ ത​ന്നെ​യാ​ണ്​ വി​ന​യാ​യ​ത്. മു​ഹ​മ്മ​ദ്​ ​െഷ​മി​യു​ടെ പ​ന്തി​ലാ​ണ്​ പോ​പ്​ കു​ടു​ങ്ങു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:third testmalayalam newssports newsIndia -England test series
News Summary - India englad test match-Sports news
Next Story