ട്വൻറി20 പരമ്പര ‘ഫൈനൽ’ ഇന്ന്
text_fieldsബ്രിസ്റ്റോൾ: വെള്ളിയാഴ്ച നടന്ന രണ്ടാം ട്വൻറി20യിൽ അഞ്ചു വിക്കറ്റ് പരാജയം രുചിച്ച ഇന്ത്യൻ ടീം പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവിെൻറയും യൂസ്ന്ദ്രേ ചഹലിെൻറയും മികവിൽ വിജയിക്കാനായെങ്കിലും ആേവശകരമായ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനിൽക്കേ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു.
ക്യാപ്റ്റൻ വിരാട് കോഹ്ലി (47), എം.എസ്. ധോണി (32) എന്നിവർ സന്ദർശകർക്കായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അലക്സ് ഹെയ്ൽസിെൻറയും (58 നോട്ടൗട്ട്) ജോണി ബെയർസ്റ്റേയുടെയും (28) മികവിൽ ആതിഥേയർ പരമ്പര 1-1ന് സമനിലയിലാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് കൊയ്ത കുൽദീപിന് രണ്ടാം മത്സരത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ല.
ഡെത്ത് ഒാവറുകളിൽ റൺനിരക്ക് പിടിച്ചുകെട്ടാറുള്ള ജസ്പ്രീത് ബൂംറ പരിക്കേറ്റ് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഉമേഷ് യാദവ് വിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും റൺസ് വാങ്ങിക്കൂട്ടുന്നത് തലവേദനയാകുന്നു. തുടർച്ചയായ ആറാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2017 ജൂലൈയിൽ വിൻഡീസിനോടായിരുന്നു ഇന്ത്യയുടെ അവസാന പരമ്പര തോൽവി.
ചഹലിനെയും കുൽദീപിനെയും െഎ.പി.എല്ലിൽ നേരിട്ടു പരിചയമുള്ള ബെൻ സ്റ്റോക്സിനെ ടീമിലുൾപ്പെടുത്തിയത് അടക്കം മാറ്റങ്ങളുമായാകും ഇംഗ്ലീഷുകാർ ഇന്നിറങ്ങുക. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയും പാകിസ്താൻ ആസ്ട്രേലിയയെ തോൽപിക്കുകയും ചെയ്താൽ െഎ.സി.സി ട്വൻറി20 റാങ്കിങ്ങിൽ ഇന്ത്യക്ക് രണ്ടാം റാങ്കിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.