ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്
text_fieldsസതാംപ്ടൺ: ജകാർത്തയിലെ ട്രാക്കിൽ ഇന്ത്യൻ അത്ലറ്റുകൾ മെഡൽ വാരിക്കൂട്ടുേമ്പാൾ, വിരാട് കോഹ്ലിയും കൂട്ടരും ഇംഗ്ലീഷ് മണ്ണിൽ ട്രാക്കിലാവെട്ടയെന്ന് പ്രാർഥന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാലാം അങ്കത്തിന് സതാംപ്ടണിലെ റോസ് ബാൾ സ്റ്റേഡിയത്തിൽ ഇന്നിറങ്ങുേമ്പാൾ പരമ്പരയിൽ ആദ്യമായി തിരിച്ചുവരവിെൻറ സൂചനകൾ കാണിച്ച ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷയിലാണ്. ആതിഥേയരെ ജയം തടയാനായാൽ മാത്രമെ 2-1ൽ നിൽക്കുന്ന പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്കാവൂ.
എഡ്ജ് ബാസ്റ്റണിലെ ആദ്യ മത്സരത്തിൽ 31 റൺസിനും ലോഡ്സിൽ ഇന്നിങ്സ് തോൽവിയും വഴങ്ങിയ ഇന്ത്യയുടെ ഉയിർെത്തഴുന്നേൽപായിരുന്നു നോട്ടിങ്ഹാമിലെ മൂന്നാം മത്സരം. പരമ്പരയിൽ ആദ്യമായി വിരാട് കോഹ്ലിക്കൊപ്പം മറ്റുള്ളവരും ഫോമിലേക്കുയർന്ന മത്സരത്തിൽ 203 റൺസിന് ഇന്ത്യ ജയിച്ചു. ബാറ്റ്സ്മാൻമാരും ബൗളർമാരും ഒരുപോലെ തിളങ്ങിയ ഇൗ മത്സരത്തിലെ പ്രകടനം നിലനിർത്താനായാൽ ഇന്ത്യക്ക് ഇത്തവണയും ജയം പ്രതീക്ഷിക്കാം.
രണ്ടു വീതം സെഞ്ച്വറിയും അർധസെഞ്ച്വറിയുമടക്കം 440 റൺസുമായി നിൽക്കുന്ന വിരാട് കോഹ്ലിയാണ് ഇന്ത്യൻ ബാറ്റിങ്ങിെൻറ കുന്തമുന. ഒാപണിങ് കൂട്ടുകെട്ടുൾപ്പെടെ മറ്റു ബാറ്റ്സ്മാൻമാരും സ്കോറിങ്ങിൽ വിജയിച്ചാൽ മാത്രമെ സമ്മർദമില്ലാതെ കളി വരുതിയിലാക്കാനാവൂ. ബാറ്റിങ്ങിൽ കോഹ്ലിയെ മാത്രം ആശ്രയിച്ചിരുന്നാൽ ലോഡ്സിലെ വിധി ആവർത്തിക്കും. മൂന്നാം മത്സരത്തിൽ തിരിച്ചുവന്ന ചേതേശ്വർ പുജാരയും അജിൻക്യാ രാഹനെയും റോസ്ബാളിലും ഫോമിലേക്കുയരുെമന്നാണ് പ്രതീക്ഷ. ബൗളിങ്ങിൽ പേസർമാർ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ ആർ. അശ്വിന് പൂർണ ഫിറ്റ്നസ് കൈവരിക്കാനായില്ലെങ്കിൽ രവീന്ദ്ര ജഡേജ ടീമിൽ ഇടംപിടിച്ചേക്കും.
സാധ്യത ടീം ഇന്ത്യ: വിരാട് കോഹ്ലി, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, അജിൻക്യാ രഹാനെ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ/രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.