ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച, 268/8
text_fieldsമൊഹാലി: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് സംഘത്തിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലിഷ് സംഘത്തിന് എട്ട് വിക്കറ്റുകൾ നഷ്ടമായി. 268/8 എന്ന നിലയിൽ ഇംഗ്ലീഷ് സംഘം ഒന്നാം ദിനം അവസാനിപ്പിച്ചു.
ജോണി ബെയർസ്റ്റോക്ക്(89) മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ചെറുത്ത് നിൽപ് നടത്തിയത്. 177 പന്തിൽ നിന്നാണ് ബെയർസ്റ്റോ ഇത്രയും റൺസ് നേടിയത്.
ജയന്ത് യാദവിൻെറ പന്തിൽ എൽ.ബി.ഡബ്ലുവായാണ് അദ്ദേഹം മടങ്ങിയത്. ക്രിസ് വോക്സ് (25) ബെയർസ്റ്റോക്ക് മികച്ച പിന്തുണ നൽകിയിരുന്നു വോക്സിനെ പറഞ്ഞയച്ചത്. ആദിൽ റാഷിദ്(4), ഗാരെത് ബെറ്റി എന്നിവരാണ് ക്രീസിലുള്ളത്.
പരിക്കേറ്റ സാഹക്ക് പകരം പാര്‍ഥിവ് പട്ടേലാണ് ടീമില്‍. എട്ടുവര്‍ഷത്തിനുശേഷമാണ് പട്ടേല്‍ ടെസ്റ്റ് ടീമിലത്തെുന്നത്. കൃത്യമായ ടേണ്‍ കണ്ടത്തെുന്നതില്‍ വിജയിച്ച അശ്വിനും സംഘവും മികവ് ആവര്‍ത്തിക്കുന്നതിനൊപ്പം ടീമില്‍ തിരിച്ചത്തെിയ ഭുവനേശ്വറിന്‍െറ സാന്നിധ്യവും പന്തുകൊണ്ടുള്ള ആക്രമണത്തിന് തുണയാകും.പ്രവചനം അസാധ്യമായ ഇന്ത്യന്‍ ബാറ്റിങ് നിര പോലെ തന്നെയാണ് മൊഹാലിയിലെ പിച്ചുമെന്നതും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്‍െറ ചുഴികള്‍ ഒളിപ്പിച്ചുവെച്ച മൊഹാലി തുടക്കത്തില്‍ പേസിനെ പിന്തുണക്കുമെങ്കിലും പിന്നീട് പന്തുകളെ കറക്കിവിടുന്ന സ്വഭാവത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍.
ആദ്യ മത്സരത്തിലെ സമനിലയുടെ ഞെട്ടല്‍ മാറുംമുമ്പ് തന്നെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ അങ്കലാപ്പിലായ അലിസ്റ്റര്‍ കുക്കും കൂട്ടരും മത്സരം നിര്‍ണായകമായി കണ്ടാണ് മൊഹാലിയില്‍ ഇറങ്ങുന്നത്. വീരോചിതം പേരാടുന്ന ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ രണ്ടാം ടെസ്റ്റില്‍ ശരാശരി പ്രകടനത്തിലൊതുങ്ങിയതിനൊപ്പം പ്രധാനപ്പെട്ട ബൗളര്‍മാര്‍ക്കേറ്റ പരിക്കാണ് കുക്കിനെ അലോസരപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.