ഇംഗ്ളണ്ടിന് 477 റണ്‍സ്; ഇന്ത്യക്ക് മികച്ച തുടക്കം
text_fieldsചെന്നൈ: ഇന്ത്യന്‍ മണ്ണില്‍ ഇനിയൊരു തോല്‍വിക്കില്ളെന്നുറപ്പിച്ച് ചിദംബരം സ്റ്റേഡിയത്തിലിറങ്ങിയ ഇംഗ്ളണ്ടിന് ആദ്യ ഇന്നിങ്സില്‍ മികച്ച സ്കോര്‍. മുഈന്‍ അലിയുടെ സെഞ്ച്വറിക്കു പിന്നാലെ ലിയാം ഡേവിഡ്സണിന്‍െറയും ആദില്‍ റാഷിദിന്‍െറയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ സന്ദര്‍ശകര്‍ 477 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ 60 റണ്‍സെടുത്തിട്ടുണ്ട്. ഓപണര്‍മാരായ ലോകേഷ് രാഹുലും (30) പാര്‍ഥിവ് പട്ടേലുമാണ് (28) ക്രീസില്‍.
നേരത്തെ നാലിന് 284 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ളണ്ട് കരുതലോടെയായിരുന്നു കളി തുടങ്ങിയത്. സെഞ്ച്വറിയുമായി നിലയുറപ്പിച്ച മുഈന്‍ അലി (146) ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ പ്രതിരോധിച്ചു നിന്നു. എന്നാല്‍, സ്കോര്‍ ബോര്‍ഡിലേക്ക് മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ആയുസ്സ് കൂടുതല്‍ നല്‍കാതെ ബെന്‍സ്റ്റോക്കിനെ (6) പുറത്താക്കി ആര്‍. അശ്വിന്‍ വിക്കറ്റുവേട്ടക്ക് തുടക്കമിട്ടു. കറങ്ങിവന്ന പന്ത് ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിന്‍െറ ഗ്ളൗവില്‍ കുരുങ്ങുകയായിരുന്നു.
പിന്നാലെ വന്ന ജോസ് ബട്ട്ലറെ ഇശാന്ത് ശര്‍മ എല്‍.ബി.ഡബ്ള്യൂവില്‍ അകപ്പെടുത്തിയതോടെ ഇംഗ്ളണ്ട് ആറിന് 300 എന്ന നിലയിലായി. പിന്നീടിറങ്ങിയ ലിയാം ഡേവിഡ്സണ്‍ മുഈന്‍ അലിക്ക് പിന്തുണനല്‍കിയെങ്കിലും ഉമേഷ് യാദവ് സെഞ്ച്വറി താരത്തെ 146ന് പുറത്താക്കി. 13 ഫോറും ഒരു സിക്സും ചേര്‍ന്നതായിരുന്നു അലിയുടെ ഇന്നിങ്സ്. എട്ടാം വിക്കറ്റില്‍ ലിയാം ഡേവിഡ്്സണും (66) ആദില്‍ റാഷിദും (60) ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്കോര്‍ 400 കടന്നു. ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്‍െറ ടോട്ടല്‍ പടത്തുയര്‍ത്തി. ഈ കൂട്ടുകെട്ട് പിളര്‍ന്നതോടെ ഇംഗ്ളണ്ട് എളുപ്പം കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.