സ്മിത്തിനെ കൂവിയവരെ തിരുത്തി കോഹ്‍ലി; കൈയടിച്ച് സമൂഹ മാധ്യമങ്ങൾ
text_fieldsഓവൽ: മാന്യൻമാരുടെ കളിയാണ് ക്രിക്കറ്റെന്ന് തെളിയിക്കുന്ന വിധമുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയു ടെ മാതൃകാപരമായ പ്രവൃത്തിക്ക് കൈയടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും ആസ്ട്രേല ിയയും തമ്മിൽ ഏറ്റു മുട്ടുന്നതിനിടെ അസ്ട്രേലിയൻ താരം സ്മിത്തിനെ പരിഹസിക്കുകയും ആക്രോശം നടത്തുകയും ചെയ്ത ഇന്ത്യൻ ആരാധകരെ തിരുത്തിയ ഇന്ത്യൻ ക്യാപ്റ്റൻെറ ഇടപെടലാണ് സമൂഹ മാധ്യമങ്ങളിൽ പ്രശംസ പിടിച്ചു പറ്റിയത്.
പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട സ്മിത്തിനെതിരെ കൂവുകയും ചതിയനെന്നു വിളിക്കുകയും ചെയ്ത ഇന്ത്യൻ കാണികളോട്അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോഹ്‍ലി ആവശ്യപ്പെടുകയായിരുന്നു. കോഹ്‍ലിയുടെ ഈ പ്രവർത്തിയെയാണ് സമൂഹ മാധ്യമങ്ങൾ പുകഴ്ത്തുന്നത്.
ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ നോക്കി ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്ന് ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങിയത് ശ്രദ്ധയിൽ പെട്ട കോഹ്‍ലി കാണികളോട് അങ്ങനെ ചെയ്യരുതെന്നും കൈയടിക്കുകയാണ് വേണ്ടതെന്നും ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഐ.സി.സി ട്വീറ്റ് ചെയ്തു.
<With India fans giving Steve Smith a tough time fielding in the deep, @imVkohli suggested they applaud the Australian instead.
— ICC (@ICC) June 9, 2019
Absolute class #SpiritOfCricket #ViratKohli pic.twitter.com/mmkLoedxjr
സ്മിത്തിനെതിരെയുണ്ടായ ഇന്ത്യൻ ആരാധകരുടെ പ്രവർത്തിയിൽ പിന്നീട് കോഹ്‍ലി മാപ്പ് ചോദിക്കുകയുണ്ടായി. തെറ്റു തിരുത്തിയ ഒരാളെ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘കുറേ കാലം മുമ്പ് സംഭവിച്ച ഒരു തെറ്റിൻെറ പേരിൽ ഒരാളെ ക്രൂശിക്കരുത്. ആ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അദ്ദേഹം ഇപ്പോൾ സ്വന്തം ടീമിന് വേണ്ടി കളിക്കുകയാണ്. മാപ്പ് പറഞ്ഞതിന് ശേഷം ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല. ആരാധകർക്കായി താൻ മാപ്പ് ചോദിക്കുന്നു’’കോഹ്‍ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.