ഇന്ത്യ-കിവീസ് രണ്ടാം ട്വൻറി 20 ഇന്ന്
text_fieldsഒാക്ലൻഡ്: ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിനുശേഷം ന്യൂസിലൻഡിനെതിരായ ട്വൻറ ി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം രാവിലെ 11.30 മുത ൽ ഒാക്ലൻഡിലെ ഇൗഡൻ പാർക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ കളിക്കിറങ്ങിയ മൂന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാളും ഒരു ഒാൾറൗണ്ടറും പുറത്തിരിക്കാനാണ് സാധ്യത. എം.എസ്. ധോണി, ദിനേശ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരിൽ രണ്ടു പേർ മാത്രമേ കളിക്കാൻ സാധ്യതയുള്ളൂ. രണ്ടു റിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കിൽ
ക്രുണാൽ പാണ്ഡ്യക്ക് പകരം കുൽദീപ് യാദവ് ഇറങ്ങിയേക്കും. ഖലീൽ അഹ്മദിന് പകരം സിദ്ധാർഥ് കൗേളാ മുഹമ്മദ് സിറാജോ ഇറങ്ങിയേക്കും. വിജയ് ശങ്കറിെൻറ സ്ഥാനത്ത് ശുഭ്മൻ ഗില്ലിന് അവസരം ലഭിക്കാനുമിടയുണ്ട്. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ വനിത ടീമും ഇന്ന് രണ്ടാം ട്വൻറി20ക്ക് ഇറങ്ങുന്നുണ്ട്. ആദ്യ കളിയിൽ വനിതകളും തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.