വീരുവും സച്ചിനും മിന്നി; ഇന്ത്യൻ ലെജൻഡ്സിന് ജയം
text_fieldsമുംബൈ: സച്ചിൻറെ അതിമനോഹര ഷോട്ടുകൾ, സെവാഗിെൻറ വെടിക്കെട്ട്, സഹീർ ഖാെൻറ യോർക്കർ, യുവരാജിെൻറ സിക്സർ, ചന്ദർപോളിെൻറ പോരാട്ടവീര്യം... മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ലെജൻഡ്സും വെസ്റ്റിൻഡീസ് ലെജൻഡ് സും ഏറ്റുമുട്ടിയപ്പോൾ അതിമനോഹര ഓർമകളിൽ ക്രിക്കറ്റ് പ്രേമികൾ ഒന്നുകൂടി മുങ്ങി നിവർന്നു. റോഡ് സേഫ്റ്റി വേ ൾഡ് ട്വൻറി 20 സീരീസ് ക്രിക്കറ്റ് ടൂർണെമൻറിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്സ് വിജയിച ്ചത്.
ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് ചന്ദർപോളിെൻറ 61റൺസിെൻറ കരുത്തിൽ 151 റൺസിെൻറ വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിങിനിങ്ങിയ ഇന്ത്യക്കായി സച്ചിനും സെവാഗും അടിച്ചുതകർത്തത് കാണികളെ ആവേശത്തിലാറാടിച്ചു. ഇരുവരും ചേർന്ന് 10.2 ഓവറിൽ 83 റൺസ് ചേർത്തു.
29 പന്തിൽ ഏഴുഫോറുകൾ സഹിതം 36 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. നേരിട്ട ആദ്യപന്ത് തന്നെ ബൗണ്ടറി കടത്തിയ സെവാഗ് തെൻറ ആവനാഴിയിൽ അസ്ത്രങ്ങൾ ഇനിയുമുണ്ടെന്ന് തെളിയിക്കുകയായിരുന്നു. 57പന്തിൽ 11ബൗണ്ടറികൾ സഹിതം 74റൺസെടുത്ത സെവാഗാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. തകർപ്പൻ സിക്സറടക്കം 10റൺസെടുത്ത യുവരാജിെന കൂട്ടുപിടിച്ചാണ് സെവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
LEGENDARY stuff going on! Yes this is LIVE!#RoadSafetyWorldSeries #SachinTendulkar #Sehwag #Cricket pic.twitter.com/RwJ1B1qNPC
— Kush Kumar (@kushk27) March 7, 2020
മുഹമ്മദ് കൈഫ് (14), മൻപ്രീത് ഗോണി (0) എന്നിവർ വേഗം മടങ്ങി. സഹീർഖാൻ, മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ എന്നിവർ ഇന്ത്യക്കായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റീൻഡീസ് ഇതിഹാസം ബ്രയൻ ലാറ ഗംഭീരമായി തുടങ്ങിയെങ്കിലും ഏറെ നേരം ക്രീസിൽ തുടരാനായില്ല. 15 പന്തിൽ നാലുഫോറുകൾ സഹിതം 17റ ൺസാണ് ലാറയുടെ സമ്പാദ്യം.
And that's a LEGENDARY 50 by @virendersehwag just like old times!#Sehwag #SachinTendulkar #sachin #roadsafetyworldseries2020 #Voot pic.twitter.com/z0XbdySmi5
— (@TheAayush07) March 7, 2020
ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ബ്രറ്റ്ലീ നയിക്കുന്ന ഓസ്ട്രേലിയൻ ലെജൻഡ്സും തിലകരത്നെ ദിൽഷൻ നയിക്കുന്ന ശ്രീലങ്കൻ ലെജൻഡ്സും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.