മിതാലിയുടെ 200ാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി
text_fieldsഹാമിൽട്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ മിതാലിരാജിെൻറ 200ാം ഏകദിനത്തിെൻറ നിറംകെടുത്തി ന്യൂസിലൻഡിനെതിരെ എട്ടു വിക്കറ്റ് തോൽവി. ആദ്യ രണ്ടും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾ മൂന്നാം അങ്കത്തിൽ 149ന് പുറത്തായപ്പോൾ ആതിഥേയർ 29.2 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത് ആശ്വാസ ജയം നേടി. പുരുഷ ടീമിെൻറ തോൽവിക്കു പിന്നാലെയാണ് വനിതകളും സമാനമായ രീതിയിൽ തകർന്നടിഞ്ഞത്.
ഇന്ത്യൻ ജഴ്സിയിൽ 200ാം ഏകദിനത്തിനിറങ്ങിയ മിതാലിക്ക് ഒമ്പതു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ദീപ്തി ശർമക്കല്ലാതെ (52) മറ്റാർക്കും തിളങ്ങാനായില്ല. ഹർമൻ പ്രീത് കൗർ (24), സ്മൃതി മന്ദാന (1) എന്നിങ്ങനെയാണ് മറ്റ് വെടിക്കെട്ട് താരങ്ങളുടെ സംഭാവന. ഇതോടെ പരമ്പര 2-1ന് അവസാനിച്ചു.
‘200 മറ്റൊരു നമ്പർ’
1999 ജൂൺ 26ന് മിൽട്ടൻ കെയ്നസിൽ അയർലൻഡിനെതിരെ ആദ്യമായി ഇന്ത്യൻ കുപ്പായമണിയുേമ്പാൾ പതിനാറുകാരിയായ സ്കൂൾ കുട്ടിയായിരുന്നു മിതാലി. ഇന്ന് രണ്ടു പതിറ്റാണ്ട് കഴിയുേമ്പാഴും ആ ചുറുചുറുക്കിന് 16െൻറ തിളക്കംതന്നെ. വനിത ക്രിക്കറ്റ് ചരിത്രത്തിൽ 200 മത്സരം തികക്കുന്ന ആദ്യ താരമായാണ് മിതാലിയുടെ ഡബ്ൾ സെഞ്ച്വറി മാച്ചിെൻറ ആഘോഷം. ഇതിനിടെ, 6622 റൺസും ഏഴു സെഞ്ച്വറിയും 52 അർധസെഞ്ച്വറിയും നേടിയ മിതാലി പലതിലും റെക്കോഡുകൾക്കുടമയാണ്. എന്നാൽ, അതിെൻറ ആഘോഷങ്ങളിൽനിന്ന് ഇന്ത്യയുടെ ലേഡി സചിൻ ഒഴിഞ്ഞുമാറുന്നു. ‘‘ഇൗ നേട്ടത്തിൽ സന്തോഷം. 200 എനിക്ക് മറ്റൊരു നമ്പർ മാത്രമാണ്. വനിത ക്രിക്കറ്റിെൻറ പലമാറ്റങ്ങൾക്കും സാക്ഷിയാവാൻ കഴിഞ്ഞു’’ -മിതാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.