Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കക്ക്​...

ശ്രീലങ്കക്ക്​ ആവേശകരമായ ജയം

text_fields
bookmark_border
ശ്രീലങ്കക്ക്​ ആവേശകരമായ ജയം
cancel
camera_alt?????????????? ???????? ?????????? ???????????? ?????????



•ഇന്ത്യ 321/6 (50) 
•ലങ്ക 322/3 (48.4) 

ല​ണ്ട​ൻ: റൺമഴ പെയ്​ത ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഗ്രൂ​പ്​ ബി ​മ​ത്സ​ര​ത്തി​ൽ ​ശ്രീ​ല​ങ്ക​ക്ക്​ ഗംഭീര വിജയം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും 300 റ​ൺ​സി​നു​മു​ക​ളി​ൽ അ​ടി​ച്ചു​കൂ​ട്ടി​ ഇ​ന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം തകർപ്പൻ ബാറ്റിങ്ങിലുടെ മറികടന്ന മരതകദ്വീപുകാർ ഏഴു വിക്കറ്റ്​ വിജയം സ്വന്തമാക്കി.  
ശി​ഖ​ർ ധ​വാ​​െൻറ ഉ​ജ്ജ്വ​ല സെ​ഞ്ച്വ​റി​യു​ടെ (128) മി​ക​വി​ൽ ഇ​ന്ത്യ 50 ഒാ​വ​റി​ൽ ആറു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 321 റ​ൺ​സെ​ടു​ത്തപ്പോൾ ലങ്ക എട്ടു പന്ത്​ ബാക്കിയിരിക്കെ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ വിജയംകണ്ടു. കുശാൽ മെൻഡിസ്​ (89), ധനുഷ്​ക ഗുണതിലക (76), ക്യാപ്​റ്റൻ എയ്​ഞ്ചലോ മാത്യൂസ്​ (52 നോട്ടൗട്ട്), കു​ശാൽ പെരേര (47 റിട്ടയേർഡ്​), അസേല ഗുണരത്​നെ (34 നോട്ടൗട്ട്​) എന്നിവരുടെ മികവാണ്​  ലങ്കക്ക്​ വിജയം സമ്മാനിച്ചത്​. 

നേരത്തേ ധവാനുപുറമെ രോ​ഹി​ത്​ ശ​ർ​മ (78), മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി (63) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങും ഇ​ന്ത്യ​ൻ സ്​​കോ​റി​ന്​ മി​ഴി​വേ​കി. ഏ​ക​ദി​ന ക​രി​യ​റി​ലെ പ​ത്താം ​ശ​ത​കം കു​റി​ച്ച ധ​വാ​​െൻറ ഇ​ന്നി​ങ്​​സാ​യി​രു​ന്നു ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​​െൻറ ഹൈ​ലൈ​റ്റ്. ചാ​മ്പ്യ​ൻ​സ്​​ ട്രോ​ഫി​യി​ൽ ശി​ഖ​ർ ധ​വാ​​െൻറ മൂ​ന്നാ​മ​ത്തെ സെ​ഞ്ച്വ​റി​യാ​ണി​ത്. ക​ഴി​ഞ്ഞ​ത​വ​ണ മാ​ൻ ഒാ​ഫ്​ ദ ​ടൂ​ർ​ണ​മ​െൻറാ​യ ശി​ഖ​ർ ര​ണ്ടു​വ​ട്ടം നൂ​റു​ക​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ക​ളി​യി​ലും സെ​ഞ്ച്വ​റി പാ​ർ​ട്​​ണ​ർ​ഷി​പ്​ പ​ടു​ത്തു​യ​ർ​ത്തി​യ ധ​വാ​ൻ-​രോ​ഹി​ത്​ ഒാ​പ​ണി​ങ്​ ജോ​ടി​യാ​ണ്​ ഇ​ന്ത്യ​ൻ സ്​​കോ​റി​ന്​ ബ​ല​മു​ള്ള അ​ടി​ത്ത​റ പാ​കി​യ​ത്.

ഇ​രു​വ​രും ആ​ദ്യ വി​ക്ക​റ്റി​ന്​ 25 ഒാ​വ​റി​ൽ 138 റ​ൺ​സ്​ ചേ​ർ​ത്തു. പ​തി​വു​പോ​ലെ പ​തി​യെ തു​ട​ങ്ങി പി​ന്നീ​ട്​ ക​ത്തി​ക്ക​യ​റ​വെ​യാ​ണ്​ രോ​ഹി​ത്​ മ​ട​ങ്ങി​യ​ത്. 79 പ​ന്തി​ൽ മൂ​ന്നു സി​ക്​​സും ആ​റു ബൗ​ണ്ട​റി​യും പാ​യി​ച്ച രോ​ഹി​ത്​ മും​ബൈ ഇ​ന്ത്യ​ൻ​സി​ലെ സ​ഹ​താ​രം ല​സി​ത്​ മ​ലിം​ഗ​യു​ടെ പ​ന്തി​ൽ തി​സാ​ര പെ​രേ​ര​ക്ക്​ പി​ടി​െ​കാ​ടു​ത്താ​ണ്​ പു​റ​ത്താ​യ​ത്.

പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി അ​ഞ്ചു പ​ന്ത്​ നേ​രി​ട്ട്​ സ്​​കോ​ർ​ബോ​ർ​ഡി​ൽ അ​ക്കം കു​റി​ക്കാ​നാ​വാ​തെ നു​വാ​ൻ പ്ര​ദീ​പി​​െൻറ​ പ​ന്തി​ൽ നി​രോ​ഷ​ൻ ഡി​ക്ക്​​വെ​ല്ല​ക്ക്​ ക്യാ​ച്ച്​ കൊ​ടു​ത്ത്​ തി​രി​ച്ചു​ക​യ​റി. ക​ഴി​ഞ്ഞ ക​ളി​യി​ലെ ഹീ​റോ യു​വ​രാ​ജ്​ സി​ങ്ങി​നും പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല. താ​ളം കി​ട്ടാ​തെ കു​ഴ​ങ്ങി​യ യു​വ​രാ​ജ്​ 18 പ​ന്തി​ൽ ഏ​ഴു റ​ൺ​സ്​ മാ​ത്ര​മെ​ടു​ത്ത്​ ഗു​ണ​ര​ത്​​നെ​യു​ടെ പ​ന്ത്​ വി​ക്ക​റ്റി​ലേ​ക്ക്​ ഗ​തി​മാ​റ്റി മ​ട​ങ്ങി.

മൂ​ന്നി​ന്​ 179 എ​ന്ന നി​ല​യി​ലാ​യ ഇ​ന്ത്യ​യെ നാ​ലാം വി​ക്ക​റ്റി​ന്​ 82 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി​യ ധ​വാ​ൻ-​ധോ​ണി ജോ​ടി​യാ​ണ്​ മി​ക​ച്ച സ്​​കോ​റി​ലേ​ക്ക്​ ന​യി​ച്ച​ത്. സെ​ഞ്ച്വ​റി തി​ക​ച്ച​തോ​ടെ ബാ​റ്റി​ങ്​ വേ​ഗം കൂ​ട്ടി​യ ധ​വാ​ൻ ഒ​ടു​വി​ൽ 45ാം ഒാ​വ​റി​ൽ ഒൗ​ട്ടാ​വു​േ​മ്പാ​ൾ 128 പ​ന്തി​ൽ ഒ​രു സി​ക്​​സും 15 ഫോ​റും പാ​യി​ച്ചി​രു​ന്നു. മ​ലിം​ഗ​യെ അ​തി​ർ​ത്തി ക​ട​ത്താ​നു​ള്ള ഇ​ട​ൈ​ങ്ക​യ​​െൻറ ശ്ര​മം ​കു​ശാ​ൽ മെ​ൻ​ഡി​സി​​െൻറ കൈ​ക​ളി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടെ​​ത്തി​യ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ (ഒ​മ്പ​ത്) ഒ​രു സി​ക്​​സ​ടി​ച്ചെ​ങ്കി​ലും അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച ധോ​ണി​യും കേ​ദാ​ർ ജാ​ദ​വു​മാ​ണ്​ സ്​​കോ​ർ 321ലെ​ത്തി​ച്ച​ത്. ധോ​ണി 52 പ​ന്തി​ൽ ര​ണ്ടു സി​ക്​​സും ഏ​ഴു ഫോ​റും അ​ടി​ച്ച​പ്പോ​ൾ ജാ​ദ​വ്​ 13 പ​ന്തി​ൽ മൂ​ന്നു ഫോ​റും ഒ​രു സി​ക്​​സു​മ​ട​ക്ക​മാ​ണ്​ 25 റ​ൺ​സെ​ടു​ത്ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - india lost match against lanka
Next Story