ഇന്ത്യൻ ടീം ലണ്ടനുമായി പ്രണയത്തിൽ; പരിശീലനം എപ്പോൾ- ഗവാസ്കർ
text_fieldsലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നിശിത വിമർശവുമായി മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ രംഗത്ത്. വിരാട് കോഹ്ലിയും സംഘവും ഇപ്പോഴും ലണ്ടനിൽ തുടരുന്നതിനെ ഗവാസ്കർ ചോദ്യം ചെയ്തു. ലോർഡ്സ് ടെസ്റ്റ് കഴിഞ്ഞ സ്ഥിതിക്ക് ടീം ലണ്ടൻ വിടണമെന്നും അടുത്ത ടെസ്റ്റ് നടക്കുന്ന നോട്ടിങ്ഹാമിൽ നേരത്തേ എത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
വേണ്ടത്ര മുൻ കരുതൽ ഇല്ലാതെയാണ് ടീം ഇംഗ്ലണ്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ടീം ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സന്നാഹ മത്സരം പോലും കളിക്കാഞ്ഞതെന്ന് ഗവാസ്കർ ചോദിച്ചു.
ടീം ലണ്ടൻ വിട്ട് എത്രയും പെട്ടെന്ന് പരിശീലനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഏകദിന പരമ്പരയുടെ തുടക്കം മുതൽ നമ്മൾ കാണുന്നത് പോലെ അവർ ലണ്ടനുമായി പ്രണയത്തിലാണ്. ചൊവ്വാഴ്ച മുതൽ അവർ പരിശീലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെറ്റ് പ്രാക്ടീസ് മാത്രമല്ല, പരിശീലന മത്സരങ്ങളും കളിക്കണം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീം പരാജയപ്പെട്ടപ്പോൾ ജനുവരി മുതൽ ഞാൻ ഇത് പറയുന്നുണ്ട്- അദ്ദേഹം പ്രതികരിച്ചു.
അതേസമയം ടീമിനെതിരെ വൻവിമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കോച്ച് രവി ശാസ്ത്രിയെ മാറ്റി അനിൽ കുംബ്ലെയെ നിയമിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇന്ത്യൻ ടീം അംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്ന 'ലണ്ടൻ' ചിത്രങ്ങൾക്ക് താഴെയും ആരാധകക്കൂട്ടം പ്രതിഷേധവുമായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.