ഇന്ത്യ എ എട്ടിന് 467; കിവീസ് എ ഒന്നിന് 176
text_fieldsമൗണ്ട് മൗൻഗനൂയി (ന്യൂസിലൻഡ്): ഇരു ടീമുകൾക്കും ബാറ്റിങ് പ്രാക്ടിസായി മാറിയ മത്സരത്തിൽ ഇന്ത്യ എക്കു പിന്നാലെ ന്യൂസിലൻഡ് എയും മികച്ച സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 467 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത സന്ദർശകർക്കെതിരെ രണ്ടാം ദിനം കളി നിർത്തുേമ്പാൾ ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
മുൻ ന്യൂസിലൻഡ് ഒാപണർ കെൻ റൂഥർഫോർഡിെൻറ മകൻ ഹാമിഷ് റൂഥർഫോർഡിെൻറ സെഞ്ച്വറിയാണ് (106) കിവീസ് സ്കോറിന് മികച്ച അടിത്തറയിട്ടത്. ക്യാപ്റ്റൻ വിൽ യങ് 49 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സാണ് (13) റൂഥർഫോർഡിനൊപ്പം ക്രീസിൽ.
സ്പിന്നർ കെ. ഗൗതമാണ് ഏക വിക്കറ്റ് വീഴ്ത്തിയത്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ദീപക് ചഹാർ എന്നിവർക്കൊന്നും വിക്കറ്റ് ലഭിച്ചില്ല. നേരത്തേ അഞ്ചിന് 340 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യക്കായി മുൻനിര ബാറ്റ്സ്മാന്മാർക്കു പുറമെ വിജയ് ശങ്കറും (62) അർധ സെഞ്ച്വറി തികച്ചു.
അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന പാർഥിവ് പേട്ടലിന് (94) ആറു റൺസകലെ സെഞ്ച്വറി നഷ്ടമായി. പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി എന്നിവരും അർധ ശതകം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.