ഇന്ത്യ x ന്യൂസിലൻഡ് ഒന്നാം ട്വൻറി20 ഇന്ന്
text_fieldsഓക്ലൻഡ്: കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ചാ രമാക്കിയ ന്യൂസിലൻഡിനെ അവരുടെ നാട്ടിൽ തോൽപിച്ച് മധുരപ്രതികാരം ചെയ്യാൻ വിരാട ് കോഹ്ലിയും സംഘവും ഇന്ന് ഇറങ്ങും. ലോകകപ്പ് സെമിയിലെ 18 റൺസ് തോൽവിക്കുശേഷം ആദ് യമായാണ് ഇന്ത്യയും ന്യൂസിലൻഡും ട്വൻറി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ മുഖാമുഖമെത ്തുന്നത്. അഞ്ചു മത്സരങ്ങൾ അടങ്ങുന്ന ട്വൻറി20 പരമ്പരക്കുശേഷം ഏകദിന, ടെസ്റ്റ് പരമ് പരകളും കളിക്കുന്നുണ്ട്. ഇന്ത്യ കളിക്കുന്ന ആദ്യ അഞ്ചു മത്സര ട്വൻറി20 പരമ്പരയാണിത്.
രാഹുൽ തന്നെ ഗ്ലൗസണിയും
പരിമിത ഓവർ ക്രിക്കറ്റിലെ മികച്ച താരങ്ങളായ ശിഖർ ധവാ ൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ എന്നിവർക്ക് പരിക്കേറ്റിട്ടും ബെഞ്ചി ലെ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ സ്വന്തം മണ്ണിൽ നടന്ന പരമ്പരകളിൽ വെന്നിക്കൊടി പാ റിച്ചത്. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ ഋഷഭ് പന്തിന് പകരം കീപ്പിങ് ഗ്ലൗസണിഞ്ഞ കെ.എൽ. രാഹുൽ മികവുതെളിയിച്ചതിനാൽ ഒരു ബാറ്റ്സ്മാനെക്കൂടി ടീമിൽ ഉൾപ്പെടുത്താമെന്നത് കോഹ്ലിയെ സന്തോഷവാനാക്കുന്നു. ഈഡൻ പാർക്കിലെ നെറ്റ്സിൽ ബുംറയുടെയും സെയ്നിയുടെയും യോർക്കറുകൾ കീപ്പ് ചെയ്ത് പരിശീലിച്ച രാഹുൽ തന്നെയാകും ഓക്ലൻഡിൽ ഇന്ത്യക്കായി വിക്കറ്റ് കാക്കുക.
മലയാളിതാരം സഞ്ജു സാംസണും ഋഷഭ് പന്തും ടീമിലുണ്ടെങ്കിലും മനീഷ് പാണ്ഡെയാകും സ്പെഷലിസ്റ്റ് ബാറ്റ്സ്മാെൻറ റോളിലെത്തുക. ട്വൻറി20യിൽ ഓപണറുടെ സ്ഥാനത്തിറങ്ങുന്ന രാഹുൽ ഏകദിനത്തിൽ മധ്യനിരയിലേക്കിറങ്ങുമെന്നാണ് നായകൻ വിരാട് കോഹ്ലി നൽകുന്ന സൂചന. അങ്ങെനയാണെങ്കിൽ ഏകദിന പരമ്പരയിൽ യുവതാരം പൃഥ്വി ഷായുടെ അരങ്ങേറ്റം കാണാനാകും. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ എന്നിവർ ഊഴം കാത്തിരിക്കുന്നുണ്ട്. പേസ് ബൗളർമാരിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും സ്ഥാനമുറപ്പിക്കുേമ്പാൾ അവശേഷിക്കുന്ന സ്ഥാനത്തിനായി ശർദുൽ ഠാകുറും നവ്ദീപ് സെയ്നിയും തമ്മിലാകും മത്സരം.
കിവീസിന് പരിക്ക് ഭീഷണി
ഇന്ത്യക്കെതിരെ മികച്ച റെക്കോഡുണ്ടെങ്കിലും മുൻനിര താരങ്ങൾക്ക് പരിക്കേറ്റതാണ് കിവീസിനെ വലക്കുന്നത്. ട്രെൻറ് ബോൾട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നീ പേസർമാർ പരിക്കിെൻറ പിടിയിലാണ്. കഴിഞ്ഞ വർഷം നടന്ന ട്വൻറി20 പരമ്പരയിൽ കിവീസ് ഇന്ത്യയെ 2-1ന് തോൽപിച്ചിരുന്നു.
ടീം
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശർദുൽ ഠാകുർ, നവ്ദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ.
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്ലർ, സ്കോട്ട് കുഗ്ലെയ്ൻ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡോം, ടോം ബ്രുസ്, ഡാറിൽ മിച്ചൽ, മിച്ചൽ സാൻറ്നർ, ടിം സീഫർട്ട് (വിക്കറ്റ് കീപ്പർ), ഹാമിഷ് ബെന്നറ്റ്, ഇഷ് സോധി, ടിം സൗത്തി, ബ്ലെയർ ടിക്നർ.
മൈതാനത്ത് വിമാനമിറങ്ങേണ്ട അവസ്ഥ -കോഹ്ലി
ഓക്ലൻഡ്: ഓസീസ് പരമ്പര കഴിഞ്ഞ് ദിവസങ്ങൾക്കിടെ മെറ്റാരു രാജ്യത്തെത്തി കളി തുടങ്ങേണ്ടിവരുന്നതിൽ രോഷവും പ്രതിഷേധവും പരസ്യമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സ്റ്റേഡിയത്തിൽ നേരെ വിമാനമിറങ്ങി പാഡുകെേട്ടണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് കോഹ്ലി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര കഴിഞ്ഞത്.
ഒരാഴ്ച ഇടവേള പോലുമില്ലാതെ ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കുകയായിരുന്നു. അതും ഇന്ത്യയുമായി ഏഴു മണിക്കൂർ സമയം നേരത്തെയുള്ള രാജ്യത്ത്. സ്ഥലവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നത് കളിയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റർമാരെ സാധാരണ മനുഷ്യരായി കാണുന്ന ന്യൂസിലൻഡിൽ കളി വലിയ വെല്ലുവിളിയല്ലെന്നും ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
അനിയന്മാർക്കും കിവീസ്തന്നെ എതിരാളി
ബ്ലോംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): ചേട്ടന്മാർ ന്യൂസിലൻഡിനെ അവരുടെ നാട്ടിൽ നേരിടുേമ്പാൾ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ബോയ്സിന് എതിരാളിയായി എത്തുന്നതും അതേ ടീംതന്നെ. ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്കക്കും (90 റൺസ്) ജപ്പാനുെമതിരെ (10 വിക്കറ്റ്) മികച്ച ജയം സ്വന്തമാക്കി ക്വാർട്ടർ ബെർത്തുറപ്പിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. ജപ്പാനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിെച്ചങ്കിലും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചാണ് കിവികളുടെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.