ഇന്ത്യ x ന്യൂസിലൻഡ് നാലാം ട്വൻറി20 ഇന്ന്
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിനെതിരെ സൂപ്പർ ഓവറിൽ സൂപ്പർ വിജയം നേടി പരമ്പര സ്വന്തമാക്കിയതിെൻറ ആവേശവുമായി ടീം ഇന്ത്യ വെള്ളിയാഴ്ച വെലിങ്ടണിൽ നാലാം ട്വൻറി20ക്കായി പാഡുകെട്ടും. ബുധനാഴ്ച അവസാന ഓവറിൽ കിവീസിനെ പിടിച്ചുകെട്ടി സ്കോർ തുല്യമാക്കിയ മുഹമ്മദ് ഷമിയും സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തുകളും സിക്സർ പറത്തിയ രോഹിത് ശർമയുമാണ് ഇന്ത്യക്ക് പരമ്പരയിൽ 3-0ത്തിെൻറ അഭേദ്യ ലീഡ് സമ്മാനിച്ചത്.
വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ശേഷിക്കുന്ന രണ്ട് ട്വൻറി20കളിൽ ഇന്ത്യ ചില പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. എങ്കിലും പരമ്പര തൂത്തുവാരാൻതന്നെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൂന്നാം ട്വൻറി20ക്കുശേഷം സെഡോൺ പാർക്കിൽ വ്യക്തമാക്കിയിരുന്നു.
ടോപ് ഫോറിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ച് ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ഒരാൾക്ക് അവസരം നൽകുമെന്ന് സൂചനയുണ്ട്. യുവതാരങ്ങൾക്ക് ടീമിൽ ഇടംനൽകാനായി കോഹ്ലിയും രോഹിത് ശർമയും ഒാരോ മത്സരത്തിൽനിന്ന് മാറിനിന്നേക്കും. ബൗളർമാരിൽ കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സെയ്നി എന്നിവരും ഊഴം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.