ഒന്നാം ഏകദിനം: ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
text_fieldsധര്‍മശാല: ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ പാട്ടുംപാടി ജയിച്ചതിന്‍െറ ആത്മവിശ്വാസത്തില്‍ ഏകദിനത്തിലും മേധാവിത്വം തുടരാന്‍ ഇന്ത്യ ഞായറാഴ്ച ധര്‍മശാലയില്‍ യുദ്ധത്തിന് തുടക്കമിടുന്നു. ടെസ്റ്റില്‍ ഒന്നാം റാങ്കിലത്തെിച്ച വിരാട് കോഹ്ലിയില്‍ നിന്നു ക്യാപ്റ്റന്‍െറ തൊപ്പി തിരിച്ചു വാങ്ങുന്ന ധോണിയുടെ ലക്ഷ്യം ഏകദിന മത്സരത്തില്‍ കിവീസ് നിലനിര്‍ത്തിപ്പോരുന്ന മൂന്നാം സ്ഥാനം പിടിച്ചെടുക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 4-1 മാര്‍ജിനിലെങ്കിലും ജയിച്ചാലേ 113 പോയന്‍റുമായി ന്യൂസിലന്‍ഡ് നിലനിര്‍ത്തുന്ന മൂന്നാം സ്ഥാനത്ത് 110 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് എത്താനാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഏറെ വെല്ലുവിളിയും ഒപ്പം ടെസ്റ്റിലെ അപരാജിത മുന്നേറ്റത്തിന്‍െറ ഉത്തരവാദിത്തം ഉയര്‍ത്തുന്ന സമ്മര്‍ദവും തോളിലേറ്റിയാണ് ധോണി സംഘത്തെ നയിക്കുന്നത്.
കോഹ്ലി കുറിച്ച ആത്മവിശ്വാസത്തിനൊപ്പം കണക്കിലെ കളികളും ഇന്ത്യക്ക് അനുകൂലമാണെന്നതാണ് ധര്‍മശാലയിലെ ആശ്വാസങ്ങളിലൊന്ന്. കിവികള്‍ക്കെതിരെ കളിച്ച 93 മത്സരങ്ങളില്‍ 46 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 41 മത്സരങ്ങളില്‍ പരാജയപ്പെട്ടു. അഞ്ചു കളികള്‍ ഫലമില്ലാതെയും ഒന്ന് സമനിലയുമായി. അവസാന അഞ്ചു മത്സരങ്ങളില്‍ നാലിലും ന്യൂസിലന്‍ഡ് വിജയിച്ചുകയറിയെന്ന ചരിത്രത്തെ വില കുറച്ചു കാണാനാവുകയുമില്ല. എന്നാല്‍, ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ പരമ്പര ജയംനേടാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടില്ളെന്നത് ഏറെ ശ്രദ്ധേയമാണ്. മികവിനൊപ്പം ഭാഗ്യവും കൂട്ടിനുള്ള നായകന്‍ തിരിച്ചത്തെിയതില്‍ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെങ്കിലും ബൗളിങ് ത്രയങ്ങളുടെ -രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി - അസാന്നിധ്യം ടീമിനു വെല്ലുവിളിയാണ്.
മൂന്ന് ടെസ്റ്റില്‍ 27 വിക്കറ്റ് പിഴുത അശ്വിന്‍െറ അസാന്നിധ്യം ധോണിക്ക് വെല്ലുവിളിയാവും. ബൗളിങ്ങിലെ കുന്തമുനകള്‍ക്ക് പകരം ഓഫ് സ്പിന്നര്‍ ജയന്ത് യാദവ്, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ചോയ്സ്. ടെസ്റ്റില്‍ ഡബ്ള്‍ സെഞ്ച്വറി പറത്തിയ മികവുമായി കോഹ്ലി ബാറ്റിങ്ങിനു കരുത്തേകാനത്തെുമ്പോള്‍ വിമര്‍ശങ്ങള്‍ക്ക് ബാറ്റു കൊണ്ടു മറുപടി പറയുന്ന ക്യാപ്റ്റന്‍െറ കളി വീണ്ടും പുറത്തെടുക്കാമെന്ന പ്രതീക്ഷയോടെയാണ് ധോണി ഇന്ത്യക്കായി ക്രീസിലിറങ്ങുക. പനി കാരണം മാറിനില്‍ക്കുന്ന സുരേഷ് റെയ്നയുടെയും പ്രാക്ടീസിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍െറയും അഭാവം ബാറ്റിങ് നിരയിലും നിരാശയുണ്ടാക്കുന്നുണ്ട്.
മൂന്നു ടെസ്റ്റുകളിലും തോറ്റമ്പിയ ടീമിനെ വിജയത്തിനരികിലെങ്കിലും എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തവുമായി ന്യൂസിലന്‍ഡിനെ നയിക്കുന്ന വില്യംസണ്‍, ഇന്ത്യന്‍ മണ്ണില്‍ മധുരപ്രതികാരത്തിനുള്ള ആയുധങ്ങളുമായാണ് ധര്‍മശാലയിലേക്ക് സംഘത്തെ എത്തിക്കുന്നത്. പരിക്കിന്‍െറ പിടിയിലായ ടിം സൗത്തിയുടെയും കൊറി ആന്‍ഡേഴ്സന്‍െറയും തിരിച്ചുവരവാണ് കിവീസിന് പുതിയ പ്രതീക്ഷകള്‍ പകരുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന സൗത്തി ഏകദിന ക്രിക്കറ്റില്‍ 135 വിക്കറ്റുകള്‍ കൊയ്ത കിവീസ് നിരയിലെ മികച്ച ബൗളറാണ്. വെടിക്കെട്ട് ബാറ്റ്സ്മാന്‍ കൊറി ആന്‍ഡേഴ്സന്‍ ബാറ്റിങ്ങിലും സൗത്തി ബൗളിങ്ങിലും മികവ് പുലര്‍ത്തിയാല്‍ പകുതി തലവേദന മാറിക്കിട്ടുമെന്ന കണക്കുകൂട്ടലിലാണ് വില്യംസണ്‍.
രാത്രിയും പകലുമായാണ് ധര്‍മശാല ഏകദിനം. 20ന് ഡല്‍ഹിയിലാണ് രണ്ടാം ഏകദിനം. 23 ചണ്ഡിഗഢ്, 26 റാഞ്ചി, 29 വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.