നാലാം ഏകദിനം: ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം
text_fieldsറാഞ്ചി: നാലാം ഏകദിനത്തിൽ ന്യൂസിലാൻഡിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. ടോം ലതാം (39), മാർട്ടിൻ ഗപ്ട്ടിൽ (72) . കെയ്ൻ വില്യംസൺ(41), റോസ് ടെയ്ലർ (35) എന്നിവരാണ് കിവീസ് നിരയിൽ തിളങ്ങിയത്. ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി പകരം ധവാൽ കുൽക്കർണിയെ ഇന്ത്യ ടീമിലുൾപെടുത്തിയിരുന്നു. കിവീസ് മൂന്ന് സ്പിന്നർമാരെയും അന്തിമ ഇലവനിൽ ഉൾപെടുത്തി.
93 പന്തിൽ 96 റൺസെന്ന നിലയിൽ പോകുകയായിരുന്ന ന്യൂസിലാൻഡ് ഓപ്പണിങിനെ ഇന്ത്യയുടെ സ്പിന്നർമാരാണ് നിയന്ത്രിച്ചത്. അവസാന പത്ത് ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടാനെ സന്ദർശകർക്ക് സാധിച്ചുള്ളൂ. 72 പന്തിൽ 84 റൺസെടുത്ത് മാർട്ടിൻ ഗപ്ടിൽ മികവ് പുറത്തെടുത്തു. പര്യടനത്തിലെ ഗപ്ടിലിൻെറ രണ്ടാം അർധസെഞ്ചുറിയാണിത്.
ഇന്ന് ജയിച്ചാല്‍ പരമ്പര നേരത്തേ സ്വന്തമാക്കാമെന്ന പ്രത്യേകതയുമുണ്ട് ഇന്ത്യക്ക്. അഞ്ചു കളികളുടെ പരമ്പരയില്‍ 2-1ന് ധോണിയും കൂട്ടരുമാണ് മുന്നില്‍. ആദ്യ ഏകദിനം അനായാസം ജയിച്ച ടീം രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സകലെ ഇടറിവീണപ്പോള്‍ ഏറെ പഴികേട്ടത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. അതിവേഗത്തില്‍ റണ്ണെടുക്കാന്‍ മിടുക്കനായ ധോണി 39 റണ്‍സെടുക്കാന്‍ 65 പന്തുകള്‍ ചെലവിട്ടപ്പോള്‍ ഏറ്റ എല്ലാ വിമര്‍ശങ്ങളെയും ബാറ്റിങ് ഓര്‍ഡറില്‍ ഒരുപടി കൂടി മുകളില്‍ കയറി നാലാം നമ്പറില്‍ ധോണി തകര്‍ത്തുവിടുകയായിരുന്നു. 91 പന്തില്‍ മൂന്നു സിക്സറും ആറു ബൗണ്ടറിയുമായി ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ധോണി സിക്സറുകളുടെ കാര്യത്തിലും റെക്കോഡ് തിരുത്തി.
463 ഏകദിനങ്ങളില്‍നിന്ന് 195 സിക്സറുകള്‍ പറത്തിയ സചിന്‍ ടെണ്ടുല്‍കറുടെ റെക്കോഡാണ് 281ാമത്തെ മത്സരത്തില്‍ മൂന്നാമത്തെ സിക്സറില്‍ ധോണി തിരുത്തിയത്. ഏകദിനത്തില്‍ 9000 റണ്‍സും തികച്ച ധോണി സചിന്‍, ഗാംഗുലി, ദ്രാവിഡ്, അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കു പിന്നാലെ അഞ്ചാമതത്തെി. ശരാശരിയുടെ കാര്യത്തില്‍ ഇവരെയൊക്കെ കടത്തിവെട്ടുകയും ചെയ്തു. 50നു മുകളില്‍ ശരാശരിയില്‍ 9000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യക്കാരനുമായി. ഈ ഫോമിനൊപ്പം ടീമിന്‍െറ വിശ്വസ്തനായ കോഹ്ലിയുടെ അപാര ഫോമുംകൂടിയാകുമ്പോള്‍ കളിയില്‍ ഇന്ത്യക്കുതന്നെയാണ് മുന്‍തൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.