അത്ഭുതങ്ങൾ സംഭവിച്ചില്ല; ഇന്ത്യക്ക് പത്തുവിക്കറ്റ് തോൽവി
text_fieldsവെല്ലിങ്ടൺ: ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കടിഞ്ഞാണില്ലാതെ കുതിച്ച ഇന്ത്യക്ക് ബ േസിൻ റിസർവിൽ മൂക്കുകയറിട്ട് ന്യൂസിലൻഡ്. 2019ൽ ഒറ്റ ടെസ്റ്റ് മത്സരംപോലും തോൽക്ക ാതിരുന്ന ഇന്ത്യ 2020ലെ ആദ്യ ടെസ്റ്റിൽതന്നെ 10 വിക്കറ്റിൻറ നാണംകെട്ട തോൽവി ഏറ്റുവാങ്ങ ി. ചാമ്പ്യൻഷിപ്പിൽ കളിച്ച ഏഴിലും വിജയിച്ച ഇന്ത്യക്ക് ആദ്യമായി തോൽവിയുടെ കയ്പുനീ ർ സമ്മാനിച്ച് കിവീസ് െടസ്റ്റിലെ തങ്ങളുടെ 100ാം ജയം ആഘോഷിച്ചു.
നാലാം ദിനം നാലിന് 144 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ ടിം സൗത്തിയും സംഘവും 191 റൺസിലൊതുക് കി. 47 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്കോർബോർഡിൽ ചേർക്കാനായത്. ഒമ്പത് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരെ ടോം ലഥാമും (7) ടോം ബ്ലൻഡലും (2) 10 പന്തിനുള്ളിൽ വിജയത്തിലെത്തിച്ചു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ നടക്കും. ഇരു ഇന്നിങ്സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ 165 & 191 ന്യൂസിലൻഡ് 348 & 9/0.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല
ആദ്യ ഇന്നിങ്സിൽ 165 റൺസിന് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽനിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആറു വിക്കറ്റ് ശേഷിക്കേ 39 റൺസിന് പിന്നിലായിരുന്ന ഇന്ത്യക്കായി ഉപനായകൻ അജിൻക്യ രഹാനെയും ഹനുമ വിഹാരിയുമാണ് ഇന്നിങ്സ് പുനരാരംഭിച്ചത്. നാലാം ദിനത്തിലെ മൂന്നാം ഓവറിൽ ബോൾട്ടിെൻറ ഔട്ട് സ്വിങ്ങറിൽ കുടുങ്ങി ആദ്യ ഇന്നിങ്സിലെ ടോപ് സ്കോററായ രഹാനെ (29) മടങ്ങി. അടുത്ത ഓവറിൽ വിഹാരി (7) സൗത്തിയുടെ ഔട്ട് സ്വിങ്ങറിൽ കീൻ ബൗൾഡായി മടങ്ങിയതോടെ കാര്യങ്ങൾ ഏതാണ്ട് തീരുമാനമായി.
ശേഷം ഋഷഭ് പന്ത് (25) ഇഷാന്ത് ശർമയെ (12) കൂട്ടുപിടിച്ചാണ് ലീഡിലേക്ക് നയിച്ചത്. വാലറ്റക്കാരായ ആർ. അശ്വിനെയും (4) ജസ്പ്രീത് ബുംറയെയും (0) സൗത്തി പുറത്താക്കിയപ്പോൾ രണ്ട് തവണ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട ഇഷാന്ത് ശർമയെ (12) കോളിൻ ഡി ഗ്രാൻഡോം വിക്കറ്റിന് മുന്നിൽ കുടുക്കി. 79 മിനിറ്റിനകം കിവി ബൗളർമാർ ഇന്ത്യൻ ഇന്നിങ്സിന് തിരശിലയിട്ടു. സൗത്തിയുടെ കരിയറിലെ പത്താം അഞ്ചുവിക്കറ്റ് നേട്ടമാണിത്. ബോൾട്ട് നാലു വിക്കറ്റ് വീഴ്ത്തി. 100ാം ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഏഴാമത്തെ രാജ്യമാണ് ന്യൂസിലൻഡ്.
പുനർവിചിന്തനം അനിവാര്യം
മൂന്നാം ദിനം അർധസെഞ്ച്വറി നേടിയ ഓപണർ മായങ്ക് അഗർവാൾ (58) മാത്രമാണ് രണ്ടാം ഇന്നിങ്സിൽ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയിൽ പിടിച്ചുനിന്ന ഏക ബാറ്റ്സ്മാൻ. വാലറ്റക്കാരുടെ നിർലോഭമായ സംഭാവനകളുടെ ബലത്തിലാണ് കിവീസ് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഒരുവേള ഏഴിന് 225 റൺസെന്ന നിലയിൽ പരുങ്ങിയ ടീമിനെ പിൻനിര 183 റൺസ് ലീഡിലേക്കെത്തിച്ചു. ഇന്ത്യൻ ബാറ്റ്മാൻമാർക്ക് മികച്ച മാതൃക അവർ കാണിച്ചുതന്നെങ്കിലും ആരും പിന്തുടർന്നില്ല. 2018-19 സീസണിൽ പെർത്തിൽവെച്ചാണ് ഇന്ത്യ അവസാനമായി പരാജയെപ്പട്ടത്.
പൂർവികൻമാരെ അപേക്ഷിച്ച് പേസർമാർക്കെതിരെ നന്നായി ബാറ്റുവീശുന്ന സംഘമാണ് ഇന്നത്തെ ടീം ഇന്ത്യ. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ സ്വിങ്ങും സാമ്പ്രദായിക സീമും നേരിടുന്നതിൽ ടീം ഇനിയും പ്രാഗല്ഭ്യം തെളിയിക്കേണ്ടതായുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയൻറ് പട്ടികയിൽ 360 പോയൻറുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തും 120 പോയൻറുമായി കിവീസ് അഞ്ചാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.