രണ്ടാം ഇന്നിങ്സിലും തകർച്ച (144/4); തോൽവി ഉറപ്പിച്ച് ഇന്ത്യ
text_fieldsവെല്ലിങ്ടൺ: തിങ്കളാഴ്ച ഇന്ത്യയിൽ സൂര്യനുദിക്കും മുേമ്പ വിരാട് കോഹ്ലിയും സംഘ വും ന്യൂസിലൻഡിലെ വെല്ലിങ്ടൺ ബേസിൻ റിസർവ് സ്റ്റേഡിയത്തിൽനിന്ന് തലയിൽ മുണ്ടി ട്ട് മടങ്ങിക്കാണും. ടെസ്റ്റ് ക്രിക്കറ്റിലെ വീരകഥകളുമായി ഇവിടെയെത്തിയവർക്ക് ഇ ന്നിങ്സ് തോൽവി ഒഴിവായാൽ ആശ്വസിക്കാമെന്നുമാത്രം. ട്രെൻറ് ബോൾട്ടും ടിം സൗത്തിയും ഉൾപ്പെടുന്ന പേസർമാർ താളംകണ്ടെത്തിയ പിച്ചിൽ അതും ഒരു പ്രതീക്ഷ മാത്രം. എന്തായാലും ടെ സ്റ്റ് ചാമ്പ്യൻഷിപ്പിൽ തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യക്ക് കിവിസ് മണ്ണിലെ ആദ് യ ടെസ്റ്റിൽ തോൽവി ആസന്നമാണ്.
ഒന്നാം ഇന്നിങ്സിൽ 165ന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് അടിച്ചുകൂട്ടിയത് 348 റൺസ്. 183 റൺസിെൻറ കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കോഹ്ലിപ്പടക്ക് മുൻനിര നഷ്ടമായി. മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ ഇന്ത്യ നാലിന് 144 റൺസ് എന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി എന്ന ഭീതി ഒഴിവാക്കാൻ ഇനിയും 39 റൺസ് വേണം.
പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (58), ചേതേശ്വർ പുജാര (11), വിരാട് കോഹ്ലി (19) എന്നീ വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടമായത്. നാലിന് 113 എന്ന നിലയിൽനിന്നും അജിൻക്യ രഹാെനയും (25), ഹനുമ വിഹാരിയും (15) ചേർന്നാണ് ഇന്ത്യയെ നയിക്കുന്നത്.
വാലറ്റത്തിനും മൂർച്ച
കെയ്ൻ വില്യംസെൻറയും (89), റോസ് ടെയ്ലറുടെയും (44) മികവിൽ രണ്ടാം ദിനം അഞ്ചിന് 216 റൺസ് എന്ന നിലയിൽ പിരിഞ്ഞ കിവീസിന്, മൂന്നാം ദിനം ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ വാട്ലിങ്ങിനെ (14) നഷ്ടമായി. ജസ്പ്രീത് ബുംറക്കായിരുന്നു വിക്കറ്റ്. ടെസ്റ്റിൽ ബുംറയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്.
തൊട്ടുപിന്നാലെ സൗത്തിയും (6) മടങ്ങിയതോടെ ഇന്ത്യൻ ബൗളിങ് റൈറ്റ് ട്രാക്കിലെന്ന് പ്രതീക്ഷിച്ചു. പക്ഷേ, കോളിൻ ഗ്രാൻഡ്ഹോമും (43), അരങ്ങേറ്റക്കാരൻ കെയ്ൽ ജാമിസണും (44) എട്ടാം വിക്കറ്റിൽ പിടിച്ചുനിന്നതോടെ അവർ 300 എന്ന ലക്ഷ്യം അനായാസം കടന്നു. പത്താമനായി മടങ്ങിയ ട്രെൻറ് ബൗൾട്ടും (38) കാര്യമായ സംഭാവന നൽകിയാണ് മടങ്ങിയത്. അജാസ് പട്ടേൽ (4) പുറത്താവാതെനിന്നു. ഇശാന്ത് ശർമ അഞ്ചും ആർ. അശ്വിൻ മൂന്നും വിക്കറ്റെടുത്തു.
പിച്ചിൽ ഇന്ത്യൻ പിടച്ചിൽ
ആദ്യ ദിനത്തിൽ പിച്ചിനെ പഠിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിര ഇക്കുറി തെറ്റുതിരുത്തുമെന്നായിരുന്നു പ്രതീക്ഷ. സൗത്തിയും ബോൾട്ടും ജാമിസണും സ്വിങ്ങും പേസും കണ്ടെത്തിയ പിച്ചിൽ ചേതേശ്വർ പുജാരയും കോഹ്ലിയും ക്ഷമാപൂർവം ബാറ്റിങ് എന്ന മന്ത്രവുമായാണ് എത്തിയത്. ഒാപണിങ്ങിൽ പൃഥ്വിഷായും മായങ്ക് അഗർവാളും സൂക്ഷ്മത കാണിച്ച് തുടങ്ങി. രണ്ട് ബൗണ്ടറി നേടി മുന്നേറിയ ഷായുടെ പരിചയക്കുറവിനെയും സാങ്കേതിക പരിമിതിയെയും പരീക്ഷിച്ച ബോൾട്ട് ആദ്യ പ്രഹരം നൽകി.
30 പന്തിൽ 14 റൺസെടുത്ത ഷായെ ബോൾട്ട് ലതാമിെൻറ കൈകളിലെത്തിച്ചു. പിന്നെ, പുജാരയുടെ ഊഴമായിരുന്നു. നിലയുറപ്പിച്ച് കളിച്ച മായങ്കിന് പിന്തുണയുമായി പുജാര നങ്കൂരമിട്ടു. 99 പന്തിൽ ഒരു സിക്സും ഏഴ് ബൗണ്ടറിയും പായിച്ച് മായങ്ക് 58 റൺസെടുത്തപ്പോൾ മറുതലക്കൽ പുജാര പതിവുശൈലിയിൽ പ്രതിരോധിച്ചു നിന്നു. പക്ഷേ, സൗത്തിയുടെ പന്തിൽ മായങ്ക് പുറത്തായതിനു പിന്നാലെ റൺസുയർന്നില്ല. പുജാരയും (81 പന്തിൽ 11), കോഹ്ലിയും (43 പന്തിൽ 19) കൂട്ടുകെട്ടുയർത്താനാവാതെ ബോൾട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യൻ തകർച്ചക്ക് അടിത്തറയായി. ഇനി പ്രതീക്ഷയെല്ലാം രഹാനെ-വിഹാരി ബാറ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.