കിവി ‘രുചി’യറിയാൻ ഇന്ത്യ
text_fieldsവെലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അപരാജിതരായി കുതിക്കുന്ന ടീം ഇന്ത്യക്ക ിനി യഥാർഥ പരീക്ഷണത്തിെൻറ നാളുകൾ. ഏകദിന, ട്വൻറി20 പരമ്പരകൾ ഇരുടീമുകളും പങ്കി ട്ടതിനാൽ രണ്ട് മത്സര പരമ്പര സ്വന്തമാക്കി ന്യൂസിലൻഡിൽ നിന്ന് ചിരിയോടെ മടങ്ങാനാ ണ് വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. 360 പോയൻറുമായി ചാമ്പ്യൻഷിപ്പിെൻറ പോയൻറ് പട്ടികയിലെ ഒന്നാമൻമാരായ കോഹ്ലിക്കും സംഘത്തിനും കരുത്തരായ ന്യൂസിലൻഡ് േപസ്നിരക്കും ബേസിൻ റിസർവിലെ കാറ്റിനുമെതിരെയാണ് പോരാടാനുള്ളത്.
ആസ്ട്രേലിയക്കെതിരെ സമ്പൂർണ തോൽവിക്ക് (3-0) ശേഷമാണ് കിവീസ് ഇറങ്ങുന്നതെങ്കിൽ നാട്ടിൽ തുടർന്ന വിജയപരമ്പര വിദേശ മണ്ണിൽ ആവർത്തിക്കാനാണ് ഇന്ത്യൻ ശ്രമം. എങ്കിലും 2017ലാണ് കിവീസ് സ്വന്തം മണ്ണിൽ അവസാനമായി ടെസ്റ്റ് പരമ്പര തോറ്റതെന്ന കാര്യമവർ മറക്കാനിടയില്ല. സുപ്രധാന പേസർമാരായ ട്രെൻറ് ബോൾട്ടും ഇഷാന്ത് ശർമയും പരിക്കുമാറിയെത്തുന്നത് ഇരുടീമുകൾക്കും സന്തോഷം പകരുന്നു. ബോൾട്ടിെനാപ്പം ടിം സൗത്തിയും ഏകദിന പരമ്പരയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ച കൈൽ ജാമിസണുമുണ്ടെങ്കിലും പരിചയ സമ്പന്നനായ നീൽ വാഗ്നറുടെ അഭാവം ആതിഥേയർക്ക് തിരിച്ചടിയാകും. സീനിയർ താരം റോസ് ടെയ്ലറുടെ 100ാമത്തെ ടെസ്റ്റാണിതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
രോഹിത് ശർമ പരിക്കേറ്റ് പുറത്തായതിനാൽ പൃഥ്വി ഷായും മായങ്ക് അഗർവാളുമാകും ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്യുക. യുവതാരം ശുഭ്മാൻ ഗിൽ, ഷാക്ക് കനത്തവെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആദ്യ ടെസ്റ്റിൽ മുംബൈ താരം തന്നെയാകും ടീമിലെത്തുകയെന്ന് കോഹ്ലി സൂചിപ്പിച്ചു. ഓൾറൗണ്ടറുടെ സ്ഥാനത്ത് ആർ. അശ്വിനെയാണോ രവീന്ദ്ര ജദേജയെയാണോ പരിഗണിക്കേണ്ടതെന്ന സംശയത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെൻറ്. സന്നാഹ മത്സരത്തിൽ സെഞ്ച്വറി നേടിയ ഹനുമ വിഹാരി ആറാമത്തെ ബാറ്റ്സ്മാനായി ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
ടീം ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാെന, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഇഷാന്ത് ശർമ
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടേം ബ്ലൻഡൽ, ട്രെൻറ് ബോൾട്ട്, കോളിൻഡി ഗ്രാൻഡോം, കൈൽ ജാമിസൺ, ടോം ലഥാം, ഡാറിൽ മിച്ചൽ, ഹെൻറി നികോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്ലർ, നീൽ വാഗ്നർ, ബി.ജെ. വാട്ലിങ്, മാറ്റ് ഹെൻറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.