ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരം ബഹിഷ്കരിച്ച് ഡി.എൻ.എ പത്രം
text_fieldsമുംബൈ: ഇന്ത്യ-പാക് ചാമ്പ്യൻസ് ട്രോഫി മത്സരം ദേശസ്നേഹത്തിെൻറ പേരിൽ ബഹിഷ്കരിച്ച് ഡി.എൻ.എ പത്രം. ഞായറാഴ്ച നടന്ന കളിയുടെ റിപ്പോർട്ട് നൽകേണ്ട 13 -ാം പേജ് ഒഴിച്ചിട്ട പത്രം അതിെൻറ നടുക്ക് നാടും അതിർത്തിയും കാക്കുന്ന സൈനികർക്കായി ഇൗ പേജ് സമർപ്പിക്കുന്നതായി കുറിച്ചിട്ടുണ്ട്.
ഭീകരതയും ക്രിക്കറ്റും ഒരുമിച്ചുപോകില്ലെന്ന് വിശ്വസിക്കുന്നവർക്കൊപ്പമാണ് പത്രത്തിെൻറ നിൽപ്പെന്നും കുറിപ്പിൽ പറയുന്നു. പത്രത്തിെൻറ മുഖപേജിൽ ക്രിക്കറ്റ് വാർത്ത ബഹിഷ്കരിക്കുന്നതിെൻറ പൂർണറിപ്പോർട്ടും നൽകിയിട്ടുണ്ട്.
പാകിസ്താൻ ജമ്മു-കശ്മീരിൽ ഭീകരതയെ പിന്തുണക്കുകയും അതിർത്തിയിൽ പ്രകോപനമില്ലാതെ സൈനികരെ വെടിവെച്ചിടുകയും ചെയ്യുന്ന സാഹചര്യത്തിൽ പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം രാജ്യം ഇഷ്ടപ്പെടുന്നില്ല. പാകിസ്താെൻറ വെടിയേറ്റു മരിച്ച ജവാന്മാരോടും അവരുടെ കുടുംബത്തോടും െഎക്യദാർഢ്യം പ്രഖ്യാപിച്ച് വലിയ മാധ്യമ ഗ്രൂപ്പായ സീ ഗ്രൂപ് കളിയുടെ റിപ്പോർട്ട് പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ഇല്ലെന്ന് തീരുമാനിക്കുന്നു, എന്നിങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.
സീ ന്യൂസ്, സീ ഹിന്ദുസ്ഥാൻ, വിയോൺ അടക്കമുള്ള എസൽ ഗ്രൂപ്പിെൻറ ചാനലുകളും മൊബൈൽ ആപ്പുകളും മറ്റും ഇന്ത്യ-പാക് മത്സരവാർത്ത നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.