ഏഷ്യ കപ്പിൽ ഇന്ന് വീണ്ടും ഇന്ത്യ- പാക് മത്സരം
text_fieldsദുബൈ: ഗ്രൂപ്പിൽ ഏറ്റുമുട്ടിയ ഇന്ത്യയും പാകിസ്താനും ഒരിക്കൽകൂടി നേർക്കുനേർ. ഏഷ്യ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ അങ്കത്തിനാണ് അയൽക്കാർ വീണ്ടും പോരിനിറങ്ങുന്നത്. ഗ്രൂപ് മത്സരത്തിൽ പാകിസ്താനെ എട്ടുവിക്കറ്റിന് തോൽപിച്ചതിെൻറ ആവേശത്തിൽ രോഹിതും കൂട്ടരും എത്തുേമ്പാൾ, ആ കണക്ക് തീർക്കാനാണ് പാകിസ്താെൻറ വരവ്. ബാറ്റിങ്-ബൗളിങ് നിരകൾ മികച്ചുനിന്ന ഗ്രൂപ് മത്സരത്തിൽ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നു. ആദ്യം ബാറ്റുചെയ്ത പാകിസ്താന് ഭുവനേശ്വർ കുമാറിെൻറയും കേദാർ ജാദവിെൻറയും പന്തിനുമുന്നിൽ മുട്ടുവിറച്ചപ്പോൾ, 162 റൺസിന് പുറത്തായി. പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ചെറിയ വിജയലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു.
ഗ്രൂപ്പിലെ രണ്ടു ജയത്തിനു പിന്നാലെ, സൂപ്പർ േഫാറിൽ ബംഗ്ലാദേശിനെയും നിലംപരിശാക്കിയത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഹിത് ശർമയുടെ വെടിക്കെട്ടും രവീന്ദ്ര ജദേജയുടെ തിരിച്ചുവരവും കണ്ട മത്സരത്തിൽ ഇന്ത്യക്ക് ഏഴുവിക്കറ്റിെൻറ തകർപ്പൻ ജയമായിരുന്നു.
സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം ഒരുവിധത്തിലും ബാധിക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്. നായകെൻറ റോളിലെത്തിയ രോഹിത് ശർമയും ഫോമിലാണ്. ഗ്രൂപ് പോരിലും സൂപ്പർ ഫോറിലും താരം മികവ് പുലർത്തി. ഹോേങ്കാങ്ങിനെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച ശിഖർ ധവാൻ ഇന്നും ഫോമിലേക്കെത്തിയാൽ ഒാപണിങ് കൂട്ടുകെട്ടിൽ തന്നെ മികച്ച സ്കോർ കണ്ടെത്താം. മധ്യനിരയിലും ആശങ്കകളില്ല. കഴിഞ്ഞ മത്സരങ്ങളിൽ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ദിനേഷ് കാർത്തിക്, കേദാർ ജാദവ്, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ് ധോണി എന്നിവർ അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷ. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും നയിക്കുന്ന പേസിങ്ങും രവീന്ദ്ര ജദേജയുടെ സ്പിന്നും പാകിസ്താന് ബാലികേറാമലയാവുമെന്നുറപ്പാണ്. ടോസ് നേടിയാൽ ബൗളിങ്ങായിരിക്കും രോഹിത് ശർമയുടെ തീരുമാനം. പിന്തുടർന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച വിജയമായിരുന്നു.
എന്നാൽ, ഗ്രൂപ്പിൽ തോറ്റെങ്കിലും സൂപ്പർ ഫോറിലെ ജയത്തോടെയാണ് നിർണായക മത്സരത്തിന് പാകിസ്താൻ എത്തുന്നത്. അഫ്ഗാനിസ്താനെതിരെ, അൽപം വിയർത്തെങ്കിലും അവസാന ഒാവറിൽ കളിജയിച്ച്, മൂന്നു വിക്കറ്റിെൻറ ജയം പാകിസ്താൻ സ്വന്തമാക്കി. പാക്നിരയിൽ ആൾറൗണ്ടർ ശുെഎബ് മാലികാണ് എടുത്തുപറയേണ്ട താരം. ഇന്ത്യക്കെതിരെ 43 റൺസെടുത്തിരുന്ന താരം സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ അർധസെഞ്ച്വറിയുമായി തോൽവിയിൽ നിന്നും ടീമിനെ രക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.