ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയേയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ബോർഡ് ഒാഫ് ക്രിക്കറ്റ് കൺട്രോൾ ഒാഫ് ഇന്ത്യ (ബി.സിസി.െഎ) െഎ.സി.സി.യോട്ആവശ്യപ്പെട്ടു. ഇരുടീമുകളും തമ്മിൽ പ്രശ്നമുണ്ടാകുന്നത് ഒഴിവാക്കാനാണ്ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് ബി.സി.സി.െഎ പ്രസിഡൻറ് അനുരാഗ് താക്കൂർ നൽകുന്ന വിശദീകരണം.
ഇന്ന് ചേർന്ന ബി.സി.സി.െഎ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനമെടുത്തതെന്നും ഇൗ വിഷയം ബോർഡിെൻറ പ്രത്യേക ജനറൽ യോഗത്തിൽ ചർച്ച ചെയ്തിരുന്നതായും താക്കൂർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം പരിഗണിക്കുേമ്പാൾ മത്സരം ഗുണകരമാകില്ല. നേരത്തെ ഇന്ത്യയിലെ ധർമശാലയിൽ നടത്തേണ്ടിയിരുന്ന ട്വൻറി–20 മത്സരം സുരക്ഷാ പ്രശ്നമുണ്ടായതിനെ തുടർന്ന് അവസാന നിമിഷം കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. അതിനാൽ തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നാണ് താക്കൂർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി തത്ക്കാലം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇല്ലെന്ന് ബി.സി.സി.ഐ അധ്യക്ഷൻ അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. 2012ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ക്രിക്കറ്റ് പരമ്പര കളിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമായിരുന്നു അന്ന് പരമ്പരയില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.