ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
text_fieldsബിർമിങ്ഹാം: സംഘർഷം പുകയുന്ന കശ്മീർ അതിർത്തിയിൽനിന്ന് വ്യവസായിക വിപ്ലവത്തിെൻറ നഗരമായ ബിർമിങ്ഹാമിലേക്ക് സ്വാഗതം. രാഷ്ട്രീയ വൈരവും അതിർത്തിപ്രശ്നവും തീർത്ത വിലക്കുകൾക്കിടെ വീണുകിട്ടിയ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റുമുട്ടും. വൈകുന്നേരം മൂന്നുമണിക്ക് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് പോരാട്ടം. പാരമ്പര്യവൈരികളെന്നും ചിരവൈരികളെന്നും ബദ്ധവൈരികളെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയും പാകിസ്താനും രണ്ടുവർഷത്തെ ഇടവേളക്കു ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടുേമ്പാൾ എഡ്ജ്ബാസ്റ്റണിലെ പുൽത്തകിടിയിൽ തീപാറുമെന്നുറപ്പ്. അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ഞായറാഴ്ചത്തെ മത്സരം അരങ്ങേറുന്നത്. യുവത്വത്തിെൻറ പ്രസരിപ്പോടെെയത്തുന്ന പാകിസ്താനേക്കാൾ അനുഭവസമ്പത്തിെൻറ ആർഭാടവുമായെത്തുന്ന ഇന്ത്യക്കാണ് ഒരുപിടി കൂടുതൽ സാധ്യത കൽപിക്കുന്നത്.
അഭിമാനപ്പോരാട്ടം
ഇന്ത്യ-പാക് പോര് എന്നും അങ്ങനെയാണ്. കേവലം കായിക മത്സരങ്ങൾക്കപ്പുറം ഏറെ രാഷ്ട്രീയമാനങ്ങളോടെയാണ് ഒാരോ കളിയും അരങ്ങേറുന്നത്. ഭീകരത അവസാനിപ്പിച്ചിട്ട് മതി ക്രിക്കറ്റ് പരമ്പരയെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച തികയുന്നതേയുള്ളൂ. അതിർത്തിയിലാണെങ്കിൽ കനത്ത ഏറ്റുമുട്ടലും അരങ്ങേറുന്നു. ഇതിനിടയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം ഇരു രാഷ്ട്രങ്ങൾക്കും അഭിമാനപ്പോരാട്ടം കൂടിയാണ്. ആര് തോറ്റാലും ജയിച്ചാലും അത് രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിതെറ്റിയെത്തും.
ആരാധകരുടെ താൽപര്യം സംരക്ഷിക്കാൻ ജയത്തിൽ കുറഞ്ഞെതാന്നും കോഹ്ലിയുടെ സംഘം ആഗ്രഹിക്കുന്നില്ല. അനുഭവസമ്പത്തിെൻറ മുതൽക്കൂട്ടുള്ള േധാണിയും യുവരാജും ശിഖർ ധവാനും രോഹിത് ശർമയുമടക്കമുള്ള ടീമാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിൽ ആരെയും വിറപ്പിക്കാൻ പോന്ന ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. െഎ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമടങ്ങുന്ന ബൗളിങ് നിരക്ക് പിന്തുണനൽകാൻ ഒാൾറൗണ്ടർ പട്ടംചാർത്തി രവീന്ദ്ര ജദേജയും അശ്വിനും ഹർദിക് പാണ്ഡ്യയുമുണ്ട്.
ബാറ്റ്സ്മാന്മാർ എല്ലാവരും ഫോമിലായതിനാൽ ആദ്യ ഇലവനെ െതരഞ്ഞെടുക്കുന്നത് കോഹ്ലിക്ക് വെല്ലുവിളിയാകും. ആറുമാസത്തിന് ശേഷം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന രോഹിത് ശർമയും കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലെ മാൻ ഒാഫ് ദ സീരീസ് ശിഖർ ധവാനുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഒാപൺ ചെയ്യുക. പാകിസ്താനെതിരെ രണ്ട് സെഞ്ച്വറിയടക്കം മികച്ച റെക്കോഡുള്ള നായകൻ വിരാട് കോഹ്ലി മൂന്നാമനായി ക്രീസിലെത്തും. പിന്നാലെ ധോണിയോ യുവരാജോ എത്താനാണ് സാധ്യത. യുവരാജ് കളിച്ചില്ലെങ്കിൽ ദിനേഷ് കാർത്തികിനോ കേദാർ ജാദവിനോ നറുക്ക് വീഴും. കോച്ച് അനിൽ കുംെബ്ലയും താരങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ചുള്ള തുടർചർച്ചകൾ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും അരങ്ങേറുക.
അതേസമയം, യുവ ബൗളർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് പാകിസ്താനിറങ്ങുന്നത്. ആമിറും വഹാബും ജുനൈദുമടങ്ങിയ പേസ് ബൗളിങ്നിര ഫോമിലെത്തിയാൽ കാര്യങ്ങൾ ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. മികച്ച ഫോമിലുള്ള അസ്ഹർ അലിയും അഹ്മദ് ഷെഹ്സാദുമായിരിക്കും പാകിസ്താൻ ഇന്നിങ്സിന് തുടക്കമിടുക. ബാബർ അസമും മുഹമ്മദ് ഹഫീസും സർഫറാസ് ഖാനും അടങ്ങുന്ന മധ്യനിരയെയും എഴുതിത്തള്ളാനാവില്ല.
കണക്കിലെ കളി
2015 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. ലോകകപ്പിലെ പതിവുതെറ്റിക്കാതെ അന്ന് ജയം ഇന്ത്യക്കൊപ്പം നിന്നു. അന്ന് കളിച്ച ടീമിലെ എട്ട് താരങ്ങളും ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. െഎ.സി.സിയുടെ ടൂർണമെൻറുകളിൽ പാകിസ്താനോട് ഇന്ത്യ തോൽവിയറിഞ്ഞത് ചാമ്പ്യൻസ് ട്രോഫിയിൽ മാത്രമാണ്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും ജയം ഇന്ത്യക്കായിരുന്നു. എഡ്ജ്ബാസ്റ്റണിൽ മൂന്നാം തവണയാണ് ഇരു ടീമുകളും മത്സരിക്കുന്നത്. രണ്ട് ടീമും ഒാരോ ജയം സ്വന്തമാക്കി ഒപ്പത്തിനൊപ്പം നിൽക്കുന്നു.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, യുവരാജ് സിങ്, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്.
പാകിസ്താൻ: അസ്ഹർ അലി, അഹ്മദ് ഷെഹ്സാദ്, ബാബർ അസം, മുഹമ്മദ് ഹഫീസ്, ശുെഎബ് മാലിക്, സർഫറാസ് അഹ്മദ്, ഇമാദ് വസീം, ഫഹീം അഷ്റഫ്, മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ജുനൈദ് ഖാൻ, ഹസൻ അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.