ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്; 101ാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൻെറ മുന്നേറ്റം. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇന്ത്യ 101 ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മാസം 132ാം റാങ്കിലായിരുന്ന ഇന്ത്യ 31 സ്ഥാനം മറികടന്നാണ് പുതിയ സഥാനത്തെത്തിയത്. രണ്ടു പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യൻ ഫുട്ബാളിന് ലഭിച്ചത്. 1996 ശേഷം റാങ്കിങിലെ ഇന്ത്യയുടെ മികച്ച നേട്ടവും ഇതാണ്. 1996ൽ 94ാം റാങ്കിങ്ങിലെത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടം.
അടുത്ത കാലത്തായി വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യക്ക് ഏഷ്യൻ തലത്തിൽ 11ാം സ്ഥാനവുമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യൻ ഫുട്ബാൾ മികവ് പുലർത്തുന്നുണ്ട്. ഭൂട്ടാനെതിരായ ഒരു അനൗദ്യോഗിക മത്സരം ഉൾപെടെ 13 മത്സരങ്ങളിൽ 11 വിജയവും നീലപ്പട നേടി. 31 ഗോളുകളാണ് ഇന്ത്യ നേടിയത്.
അടുത്തിടെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യ മ്യാൻമറിനെ 1-0ത്തിന് തോൽപിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കംബോഡിയയെ 3-2ന് പരാജയപ്പെടുത്താനും ഇന്ത്യക്കായിരുന്നു. കഴിഞ്ഞ വർഷം പ്യൂർട്ടോറിക്കോയെ 4-1ന് തകർത്തതാണ് ഇന്ത്യൻ മണ്ണിലെ നീലപ്പടയുടെ അവസാന ജയം.
2015 ഫെബ്രുവരിയിൽ രണ്ടാം തവണയും ദേശീയ കോച്ചായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ അധികാരമേൽക്കുമ്പോൾ ഇന്ത്യൻ ടീമിൻെറ റാങ്ക് 171 ആയിരുന്നു. 2015 മാർച്ചിൽ 173 ലേക്ക് ഇന്ത്യ താഴ്ന്നിരുന്നു. ജൂൺ 7 ന് ലെബനനെതിരെയുള്ള ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരം ഇന്ത്യയിൽ വെച്ച് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.