രണ്ടാം ട്വൻറി20 ഇന്ന്; പരമ്പര തേടി ഇന്ത്യ
text_fields
ഡബ്ലിൻ (അയർലൻഡ്): അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ട്വൻറി20 മത്സരം വെള്ളിയാഴ്ച ഡബ്ലിൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് ജയിച്ചാൽ കോഹ്ലിപ്പടക്ക് പരമ്പര നേടാം. ഇന്ത്യൻ സമയം 8.30നാണ് മത്സരം ആരംഭിക്കുന്നത്. േസാണി സിക്സിൽ തത്സമയ സംപ്രേഷണം. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള റിഹേഴ്സലെന്ന് വിശേഷിപ്പിച്ച ടൂർണമെൻറിൽ ആദ്യമത്സരത്തിൽ ഇന്ത്യ 76 റൺസിെൻറ ജയം സ്വന്തമാക്കിയിരുന്നു.
അർധസെഞ്ച്വറിയുമായി തുടക്കം ഗംഭീരമാക്കിയ രോഹിത് ശർമയുടെയും (61 പന്തിൽ 97) ശിഖർ ധവാെൻറയും (74) ബാറ്റിങ് മികവിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 208 റൺസിെൻറ കൂറ്റൻ സ്േകാർ കണ്ടെത്തി. എന്നാൽ, ആരാധകരുടെ പിന്തുണയിൽ പൊരുതാനിറങ്ങിയെങ്കിലും അയർലൻഡ് 132 റൺസിന് പുറത്തായി. ജെയിംസ് ഷാനോൺ (60) മാത്രമാണ് അയർലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് നാലും യുസ്വേന്ദ്ര ചാഹൽ മൂന്നും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.