ആസ്ട്രേലിയയിൽ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ത്യ തയ്യാർ
text_fieldsമുംബൈ: വരാനിരിക്കുന്ന ആസ്ട്രേലിയൻ സന്ദർശനത്തിൽ ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കും. ഇക്കാര്യം ബി.സി.സി. ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ആസ്ട്രേലിയയിൽ പകലും രാത്രിയുമായി ടെസ്റ്റ് കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി നേരത്തെ പറഞ്ഞിരുന്നു.
ഡേ-നൈറ്റ് ടെസ്റ്റിന്‍റെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് പിന്നീട് വരുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റും ഡേ-നൈറ്റ് ആണെന്ന് ഗാംഗുലി അറിയിച്ചു. വരാനിരിക്കുന്ന പരമ്പരകളിൽ ഒരു ടെസ്റ്റ് മത്സരമെങ്കിലും ഡേ-നൈറ്റ് കളിക്കാനാണ് ബോർഡിന്‍റെ തീരുമാനം.
കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരം ഇന്ത്യ അനായാസം ജയിച്ചിരുന്നു.
ക്രിക്കറ്റ് ആരാധകർക്ക് ടെസ്റ്റ് മത്സരങ്ങളോടുള്ള പ്രിയം നഷ്ടപ്പെടുന്നത് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് പകൽ-രാത്രി മത്സരങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.