ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ഇന്ന്
text_fieldsധരംശാല: ന്യൂസിലൻഡിൽ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ തോൽവിയുടെ നിരാശ മാ യ്ക്കാൻ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ എതിരാളിയായി കിട്ടിയിരിക്കുകയാണ് ഇന്ത്യ ക്ക്. മൂന്ന് മത്സര പരമ്പരയിലെ ആദ്യമത്സരത്തിന് വ്യാഴാഴ്ച ധരംശാലയിൽ തുടക്കമാ കുേമ്പാൾ കളി മഴമുടക്കുമോ എന്ന പേടിയിലാണ് സംഘാടകർ. കോവിഡും മഴയും കാരണം 22000 ടിക്ക റ്റിൽ 40 ശതമാനം മാത്രമാണ് ബുധനാഴ്ച വരെ വിറ്റുപോയത്. ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നീ സീനിയർ താരങ്ങൾ പരിക്കുമാറി മടങ്ങിയെത്തുന്നത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമാകും.
ന്യൂസിലൻഡിൽ 3-0ത്തിന് പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യയെ ബാറ്റിങ് നിരയുടെ പരിചയക്കുറവാണ് പ്രധാനമായും വലച്ചത്. ധവാനും പാണ്ഡ്യയും മടങ്ങിയെത്തുന്നതോടെ ബാറ്റിങ്നിരയുടെ ശക്തി വർധിക്കും. ഡി.വൈ പാട്ടീൽ ട്വൻറി20 കപ്പിൽ രണ്ട് സെഞ്ച്വറിയടക്കം വെടിക്കെട്ടിെൻറ മാലപ്പടക്കം തീർത്താണ് പാണ്ഡ്യ വർധിത വീര്യത്തോടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
ന്യൂസിലൻഡിൽ ബാറ്റിങ്ങിൽ വൻ പരാജയമായി മാറിയ കോഹ്ലിക്ക് വിമർശകരുടെ വായടക്കാൻ മികച്ച ഒരു പ്രകടനം അനിവാര്യമാണ്. കരുത്തരായ ആസ്ട്രേലിയയെ സ്വന്തം നാട്ടിൽ ‘വൈറ്റ്വാഷ്’ (3-0) ചെയ്താണ് ക്വിൻറൺ ഡികോക്കിെൻറ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കയുടെ വരവ്.
യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച സ്ക്വാഡിനെയാണ് പ്രോട്ടിയാസ് ഇന്ത്യയിലേക്കയച്ചത്. ആസ്ട്രേലിയക്കെതിരെ വിശ്രമത്തിലായിരുന്ന മുൻനായകൻ ഫാഫ് ഡുപ്ലെസിസും റാസി വാൻഡർ ഡസനും മടങ്ങിയെത്തുന്നുണ്ട്.
ഇന്ത്യ ‘ഉമിനീർ പ്രയോഗം’ കുറക്കും
ധരംശാല: കോവിഡ് പടരുന്നത് തടയാനായി മുൻകരുതൽ നടപടിയെന്ന നിലയിൽ, പന്തിെൻറ തിളക്കം വർധിപ്പിക്കാൻ ഉമിനീര് പുരട്ടുന്നത് കുറക്കുമെന്ന് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. വാർത്തസമ്മേളനത്തിലാണ് ഭുവി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകില്ലെന്ന് കോച്ച് മാർക്ക് ബൗച്ചർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.