മഴക്കളിയിൽ ആര് ജയിക്കും?
text_fieldsതിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിന് മുകളിൽ ഉരുണ്ടുകൂടിനിന്ന മഴമേഘങ്ങ ൾ തുള്ളിക്കൊരുകുടമായി പെയ്തിറങ്ങിയപ്പോൾ ഇന്ത്യ- ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം റി സർവ് ദിനമായ വ്യാഴാഴ്ചത്തേക്കു നീട്ടി. 50 ഓവർ മത്സരം ആദ്യം 43 ഉം പിന്നീട് 25 ഓവറാക്കി വെട്ട ിച്ചുരുക്കിയിട്ടും മഴ ‘കളി’ തുടർന്നതോടെ മത്സരം അടുത്ത ദിവസത്തേക്ക് മാറ്റാൻ അമ്പയ ർമാർ തീരുമാനിക്കുകയായിരുന്നു.
മഴ നിയമപ്രകാരം 25 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ്. 12 റൺസെടുത്ത ശുഭ്മാൻ ഗില്ലിെൻറ വിക്കറ്റാണ് നഷ്ടമായത്. ആൻറിച് നോർജെയെ ഡീപ് സ്ക്വയർ ലഗിന് മുകളിലൂടെ പറത്താൻ ശ്രമിച്ച ഗില്ലിനെ മാർക്കോ ജെൻസൻ മനോഹരമായി പിടികൂടുകയായിരുന്നു. 17.2 ഓവറും ഒമ്പത് വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യക്ക് പരമ്പരയിലെ നാലാം വിജയത്തിലേക്ക് 137 റൺസ് കൂടി വേണം. ഓപണർ ശിഖർ ധവാൻ (33), പ്രശാന്ത് ചോപ്രയുമാണ് (ആറ്) ക്രീസിൽ.
മഴ മൂലം ആദ്യം 43 ഓവറാക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ, ശിവം ദുബെ എന്നിവരെ നിലനിർത്തി ഒമ്പത് മാറ്റങ്ങളുമായാണ് കോച്ച് രാഹുൽ ദ്രാവിഡ് നാലാം ഏകദിനത്തിൽ ടീമിനെ ഇറക്കിയത്. ഇഷാൻ കിഷൻ നാട്ടിലേക്ക് മടങ്ങിയതോടെ മലയാളി താരം സഞ്ജു വി. സാംസൺ വിക്കറ്റിന് പിന്നിൽ ഇടംപിടിച്ചു.
ജനിമാൻ മലാനു പകരം വമ്പനടിക്കാരൻ മാത്യു ബ്രീറ്റ്സ്കെയും റീസ ഹെൻഡ്രിക്സിനെയുമായിരുന്നു ദക്ഷിണാഫ്രിക്ക ഓപണിങ് ജോടിയായി ഇറക്കിയത്. സന്ദർശകരുടെ തന്ത്രം വിജയിക്കുകയും ചെയ്തു. താളം കണ്ടെത്താൻ വിഷമിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നിർദാക്ഷണ്യം അടിച്ചുപരത്തിയ ഇരുവരും ആദ്യ 10 ഓവറിൽ 58 റൺസ് വാരിക്കൂട്ടി. 31 പന്തിൽ 25 റൺസെടുത്ത മാത്യു ബ്രീറ്റ്സ്കെയെ രാഹുൽ ചഹർ പുറത്താക്കി.
22 ഓവറിൽ 108ന് ഒന്നെന്ന നിലയിൽ നിൽക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. രണ്ടര മണിക്കൂർ മഴ പെയ്തതോടെ മത്സരം 25 ഓവറാക്കി വെട്ടിച്ചുരുക്കി. പേശിവലിവ് മൂലം ക്യാപ്റ്റൻ താംബ ബാവ്മ (28) പിന്മാറിയെങ്കിലും അവസാന മൂന്ന് ഓവറിൽ റീസയും ഹെൻഡ്രിച് ക്ലാസനും (21) നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 137ൽ എത്തിച്ചത്. 70 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതം 60 റൺസെടുത്ത റീസ ഹെൻഡ്രിക്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.